ന്യൂഡൽഹി: യുഎസ്, ഖത്തർ, മൊണാക്കോ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ തങ്ങളുടെ അധികാരപത്രം രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രപതിയ്ക്ക് യോഗ്യതാപത്രം സമർപ്പിച്ചത്.
യുഎസ്എ പ്രതിനിധി എറിക് ഗാർസിറ്റി, ഖത്തർ സ്റ്റേറ്റ് അംബാസഡർ മുഹമ്മദ് ഹസൻ ജാബിർ അൽ ജാബിർ, മൊണാക്കോ പ്രിൻസിപ്പാലിറ്റി അംബാസഡർ ദിദിയർ ഗാമർഡിംഗർ എന്നിവരിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അധികാരപത്രങ്ങൾ സ്വീകരിച്ചു. രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.
Comments