ടെക് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗിൾ ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചു. കൂടാതെ പിക്സൽ ടാബ്ലറ്റും ബജറ്റ് സ്മാർട്ട്ഫോണായ പിക്സൽ 7എയും വിപണിയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഡെവലപ്പേഴ്സ് കോൺഫറൻസിൽ ഇത്തരം ഉത്പന്നങ്ങൾ പുറത്തിറക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.
സ്മാർട്ട് ഫോണിൽ നിന്ന് ടാബ്ലറ്റ് ആക്കി മാറ്റാവുന്ന വിധത്തിലുള്ളതാണ് പിക്സൽ ഫോൾഡ് ഫോണുകൾ. 5.8 ഇഞ്ച് സ്മാർട്ട് ഫോൺ നിവർത്തിയാൽ 7.6 ഇഞ്ച് വലിപ്പമുളള ടാബ് ആയിമാറും. വിഡിയോ ഗെയിം, ഫയൽ എഡിറ്റിംഗ് എന്നിവയൊക്കെ സാധ്യമാകുന്ന തരത്തിലാണ് ഫോൾഡബിൾ ഫോണിന്റെ രൂപകല്ന. ഇന്ത്യയിലെ വില 1.47 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണി വില. രാജ്യത്ത് ഫ്ളിപ് കാർട്ട് വഴിയാണ് വിൽപ്പന നടത്തുന്നത്. മെയ് 11 മുതൽ പ്രീ ഓർഡർ ലഭ്യമാണെങ്കിലും ജൂണിലാണ് ഉപയോക്താക്കളുടെ കൈയ്യിലെത്തുക.
പിക്സൽ ഫോണിന്റെ രണ്ട് സ്ക്രീനുകളും ഒ.എൽ.ഇ.ഡി പാനലുകളാണ്. വളരെ നേർത്ത ഗ്ലാസാണ് ഇന്നർ സ്ക്രീനിൽ ഉപയോഗിച്ചിരിക്കുന്നത്. ടെൻസർ 2 പ്രോസസർ, 12 ജി.ബി റാം എന്നിവയാണ് ഫോണിന്റെ കരുത്ത്. ഒപിറ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ(ഒ.ഐ.എസ്), സി.എൽ.എ.എഫ്, എഫ്/1.7 അപേച്ചർ എന്നിവയുള്ള 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് പിക്സൽ ഫോൾഡിലുള്ളത്. 10.8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും എഫ്/22 അപേച്ചറും 5 എക്സ് ഒപ്റ്റിക്കൽ സൂമും 20 എക്സ് സൂപ്പർ റെസ് സൂമും ഉള്ള 10.8 മെഗാപിക്സൽ ഡ്യുവൽ പി.ഡി ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. 9.5 മെഗാപിക്സലിന്റേതാണ് പിൻഭാഗത്തെ സെൽഫി ക്യാമറ. അകത്ത് 8 മെഗാപിക്സലിന്റെ ക്യാമറയും ഉണ്ട്. മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, ഫോട്ടോ അൺബ്ലർ, റിയൽ ടോൺ, ലോങ് എക്സ്പോഷർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
Comments