കൊള്ളയടിക്കാൻ വന്നയാളിന്റെ പേരിൽ പൂജ നടത്തുന്ന അത്ര മണ്ടമാരൊന്നുമല്ല പഴയ ആളുകൾ; ടിപ്പുവിന്റെ പേരിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഒരു ആരതിയോ, പൂജയോ ഇല്ല; പ്രചരണങ്ങൾ അടിസ്ഥാനരഹിതം: കെ. എൻ സുബ്രഹ്‌മണ്യ അഡിഗ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊള്ളയടിക്കാൻ വന്നയാളിന്റെ പേരിൽ പൂജ നടത്തുന്ന അത്ര മണ്ടമാരൊന്നുമല്ല പഴയ ആളുകൾ; ടിപ്പുവിന്റെ പേരിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഒരു ആരതിയോ, പൂജയോ ഇല്ല; പ്രചരണങ്ങൾ അടിസ്ഥാനരഹിതം: കെ. എൻ സുബ്രഹ്‌മണ്യ അഡിഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 03:26 pm IST
FacebookTwitterWhatsAppTelegram

ടിപ്പുവിന്റെ പേരിൽ മൂകാംബിക ക്ഷേത്രത്തിൽ ഒരു ആരതിയും, പൂജയും ഇല്ല. ഇത്തരത്തിൽ ഉള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തലുമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ. എൻ സുബ്രഹ്‌മണ്യ അഡിഗ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ സന്ധ്യാസമയത്ത് നടത്തുന്ന ആരതിയ്‌ക്ക് ടിപ്പു ആയിട്ട് ബന്ധമുണ്ടെന്ന് ചില ആളുകൾക്ക് ധാരണയുണ്ടെന്നും എന്നാൽ ഇതൊരു തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡീയോയിലാണ് സുബ്രഹ്‌മണ്യ അഡിഗയുടെ വെളിപ്പെടുത്തൽ.

വീഡീയോ കാണാം https://fb.watch/ktBeahx7xQ/

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ സന്ധ്യാസമയത്ത് നടക്കുന്ന ആരതിയ്‌ക്ക് ടിപ്പു ആയിട്ട് ബന്ധമുണ്ടെന്ന് ചില ആളുകൾക്ക് ധാരണയുണ്ട്. പക്ഷേ ഇതൊരു തെറ്റിദ്ധാരണയാണ്. സന്ധ്യയ്‌ക്ക് ചെയ്യുന്ന ആരതിയുടെ പേരാണ് ത്വരിത ആരതി എന്ന്. ആ സമയത്തിൽ ത്വരിത എന്ന് പറയുന്ന പാർവ്വതിയെ ധ്യാനിക്കുന്ന, പൂജിക്കുന്ന ഒരു സമയമാണ്. ഈ സന്ധ്യാ കാലം എന്നുപറഞ്ഞാൽ, എങ്ങനെ ബ്രാഹ്‌മമുഹൂർത്തത്തിന്, ആ സമയത്തിന് പ്രാധാന്യമുണ്ടോ അത്ര തന്നെ സന്ധ്യാ കാലത്തിന് പ്രാധാന്യമുണ്ട്.

ഈ സന്ധ്യാ കാലത്തിന് ത്വരിത എന്ന് പറയുന്ന ദേവിയെ ആരാധിക്കുന്ന സമയമാണ്. അതുകൊണ്ട് ആദ്യം നടക്കുന്ന ദീപാരാധനയ്‌ക്ക് ത്വരിത മംഗളാരതി എന്ന് പറയും. പിന്നെ നടക്കുന്ന ദീപാരാധനയെ സന്ധ്യാരതി എന്നു പറയും. പക്ഷേ ഇത് ടിപ്പു ഇവിടെ വരുന്നതിന് മുൻപേ നടക്കുന്നുണ്ട്. ടിപ്പു ഇവിടെ വരുന്ന ആ സമയത്ത് അമ്മയെ നമസ്‌കരിച്ചു. എന്നാൽ കൊള്ളയടിക്കാൻ വന്ന ടിപ്പുവിനെ വീരഭദ്രസ്വാമി ഒരു അദൃശ്യ ഏതോ ഒരു രൂപത്തിൽ കടന്ന് നിന്ദിച്ചു. അപ്പോൾ ടിപ്പുവിന് ഇവിടെ കൊള്ളയടിക്കാൻ ആയിട്ടില്ല. അപ്പൊ ആ സമയത്ത് ടിപ്പു അമ്മയ്‌ക്ക് ശരണാഗതൻ ആയി എന്നാണ് ഒരു കഥ.

പക്ഷേ ആളുകളുടെ ഇടയിൽ ഈ സലാം എന്നുപറഞ്ഞിട്ട്, ആളുകൾ പറയുന്നതല്ലാതെ ടിപ്പുവിന്റെ പേരിലോ ടിപ്പു സംബന്ധിച്ചിട്ടോ യാതൊരു പൂജയോ യാതൊരു ദീപാരാധയോ ഇവിടെ നടക്കുന്നില്ല. കൊള്ളയടിക്കാൻ ഇവിടെ വന്ന ടിപ്പുവിന്റെ പേരിൽ പൂജ നടത്തുന്ന അത്ര മണ്ടമാരൊന്നുമല്ല നമ്മുടെ പഴയ ഇവിടെയുള്ള അറിവുള്ള ആളുകൾ.

ഈ ആളുകളുടെ ഇടയിൽ വന്ന സലാം സലാം എന്ന് പറയുന്ന ഈ ശബ്ദം ഇങ്ങനെ കുറച്ചു കുറച്ചു ദിവസം പോയിട്ട് പോയിട്ട് ആ ശബ്ദം തന്നെ നിലനിന്നിട്ട് പോകുന്ന ഒരു അവസ്ഥ വന്നു. അപ്പോൾ ബോർഡിലും പിന്നെ ചില പോസ്റ്ററിലും ഇങ്ങനെയൊക്കെ ഈ ശബ്ദം ഉപയോഗിച്ചിട്ടുണ്ടാവും. പക്ഷേ അത് ഒരു കൈയബദ്ധമാണ്. അപ്പോൾ ആ കയ്യബദ്ധം കൂടി ഇനി ചെയ്യാൻ പാടില്ല എന്ന് കർണാടക സർക്കാർ ഒരു നിർദ്ദേശമായിട്ട് ഉത്തരവ് നൽകിയിട്ടുണ്ട്. പിന്നെ അതൊക്കെ ഒരു പഴയ, അറിയാത്ത രീതിയിൽ കയ്യബദ്ധം ആയിട്ട് അങ്ങനെയുള്ള പേര് ചില ബോർഡിലെ നോട്ടീസിലോ അങ്ങനെ വന്നിട്ടുണ്ടാവും, ഇല്ല എന്ന് പറയാനാവില്ല.

പക്ഷേ ഉള്ളിൽ നടക്കുന്ന പൂജയ്‌ക്കോ ദീപാരാധനയ്‌ക്കോ ടിപ്പു ആയിട്ട് യാതൊരു സംബന്ധവും ഇപ്പോഴും ഇല്ല. ഇനി മുമ്പേയും ഉണ്ടാവാൻ സാധ്യതയില്ല. ഇത് ഉറപ്പാണ്. ഇവിടെ നടക്കുന്നത് അമ്മയ്‌ക്ക് സംതൃപ്തിയ്‌ക്ക് വേണ്ടിട്ടാണ്. അമ്മയ്‌ക്ക് വേണ്ടിയാണ് പൂജ നടക്കുന്നത്. സങ്കല്പം ചെയ്യുന്നത് എല്ലാ ഭക്തൻമാരുടെ മനോകാമനയെയാണ്, ഭക്തൻമാരുടെ എല്ലാവിധമായ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാനാണ്. അല്ലാതെ യാതൊരു പ്രത്യേക വ്യക്തിയുടെ പേരിൽ ഇവിടെ പൂജയും, ദീപാരാധനയും നടക്കുന്നില്ല. അങ്ങനെയൊരു തെറ്റിദ്ധാരണയ്‌ക്ക് ഒരു ഭക്തന്മാരും പോകാനും പാടില്ല. ഈ സമയത്ത് നടക്കുന്ന ആരതി സന്ധ്യാരതിയാണ്. ടിപ്പുവിനും ഈ ദീപാരാധനയ്‌ക്കും യാതൊരു സംബന്ധവുമില്ല’-

എന്ന് അദ്ദേഹം പറയുന്നു.

Tags:
ShareTweetSendShare

More News from this section

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies