തിരുവനന്തപുരം: അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ്.
ആരോഗ്യപരിപാലനത്തിൽ ഉയർന്ന് വരുന്ന വെല്ലുവിളികളും നവോർജ്ജത്തോടെ ആയുർവേദവും എന്നതാണ് പരിപാടിയുടെ
പ്രമേയം. അന്തർദേശീയ സെമിനാർ, വ്യവസായ സഹകരണ സംഘങ്ങൾ, ആയുർവേദ എക്സ്പോ എന്നിവയാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങൾ. കേന്ദ്ര സംസ്ഥാന ആയുഷ് വകുപ്പുകൾ ഉൾപ്പെടെ വിവിധ അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്.
Comments