തൃശൂർ: തൃശൂരിൽ വലപ്പാട് തീരദേശ മേഖലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിവസ്തുവാണ് പിടികൂടിയത്. കരുവന്നൂർ സ്വദേശി ഷമീർ, പനംകുളം സ്വദേശി രാജീവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
തൃപ്രയാറിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്നും 15 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കൊടുങ്ങല്ലൂർ ഡെപ്യുട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും വലപ്പാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments