തൃശൂർ: തൃശൂരിലെ യാഗഭൂമിയായ പാഞ്ഞാൾ തോട്ടത്തിൽമന ശ്രീ കിരാത രുദ്ര ശ്രീവിദ്യാപീഠത്തിൽ കിരാത രുദ്ര യജ്ഞം തുടരുന്നു. മൂകാംബിക പ്രധാന അർച്ചകൻ നരസിംഹ അഡിഗയുടെ കാർമ്മികത്വത്തിലായിരുന്നു യാഗം നടക്കുന്നത്. മഹാ കിരാത യജ്ഞത്തിന്റെ മൂന്നാം ദിനമായ ഇന്നലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ യാഗം ആരംഭിച്ചു. തുടർന്ന് ഉഷ പൂജയ്‌ക്ക് ശേഷം വേദ ലക്ഷാർച്ചനകൾ തുടർന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച സഹസ്ര ചണ്ഡികാ യാഗം കാണാൻ നിരവധി ഭക്തരാണ് ഒഴുകിയെത്തിയത്. ഇന്ന് മഹാ കിരാത യജ്ഞത്തിന്റെ നാലാം ദിനമാണ്
മഹാകിരാത രുദ്ര യജ്ഞത്തിന്റെ പ്രധാന ഊർജ കേന്ദ്രമാണ് സഹസ്ര ചാണ്ഡികാ യാഗം. മൂകാംബിക പ്രധാന അർച്ചക നരസിംഹ അഡിഗയുടെയും സുബ്രമണ്യ അഡിഗയുടെയും കാർമ്മികത്വത്തിൽ നടക്കുന്ന യാഗം യജ്ഞ ഭൂവിനെ ഭക്തി സാന്ദ്രമാക്കി. തുടർന്ന് വേട്ടേക്കരന്റെ ഉച്ചപൂജയും ഉച്ചപ്പാട്ടും നടന്നു. ഇപ്രാവശ്യത്തെ യജ്ഞത്തിൽ വിഭവ സമൃദ്ധമായ സദ്യയാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. യജ്ഞഭൂവിൽ ഭക്തജനങ്ങൾക്ക് ആനന്ദകരമാകുന്ന നിരവധി കലാ സംസ്‌കാരിക പരിപാടികളും നടക്കും.















