കാസർകോട് പ്ലസ് വൺ വിദ്യാർഥിനി കുളിമുറിയിൽ മരിച്ച നിലയിൽ. കാസര്‍കോട് ബെള്ളൂരില്‍ കൊറഗപ്പ–പുഷ്പ ദമ്പതികളുടെ മകള്‍ പ്രണമിയ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10.45നാണ് വീടിനോട് ചേർന്ന കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ കയർ മറിച്ച് മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലുംപെൺകുട്ടി മരിച്ചിരുന്നു. പെർല വാണിനഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ. മോനിഷ, പ്രനീഷ്.
Comments