ഇതുവരെ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് അടിച്ച നടനാണ് വിക്കി കൗശൽ. ചുരുക്കം സിനിമകൾകൊണ്ടുതന്നെ ബോളീവുഡിൽ നിരവധി ആരാധകരെ സംമ്പാദിച്ച താരം കൂടിയാണ് വിക്കി. നടി കത്രീന കൈഫിനെ ജീവിത പങ്കാളിയാക്കിയതും വലിയ വാർത്തയായിരുന്നു. മാത്രവുമല്ല ഇരുവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ ആകാറുമുണ്ട്. ഇപ്പോഴിതാ ഒരു സിനിമ പ്രമോഷൻ വേദിയിൽ വിക്കി കൗശൽ നേരിട്ട ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
‘മറ്റൊരുവളെ വധുവായി കിട്ടിയാൽ കത്രീന കൈഫിൽ നിന്നും വിവാഹ മോചിതനാകുമോ എന്നാണ് വിക്കിയോടുള്ള ചോദ്യം’. ചോദ്യത്തിന് വളരെ രസകരമായി തന്നെയാണ് വിക്കി മറുപടി നൽകിയതും. വൈകുന്നേരം വീട്ടിലേക്ക് തന്നെയാണ് പോകുന്നത്. അതുപോലെ കുടുക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. കൊച്ച് പയ്യനാണ്. ഞാൻ ഒന്ന് വളരട്ടെ. ഇതിന് ഇപ്പോൾ എന്ത് മറുപടിയാണ് പറയേണ്ടത്, ഇത് വളരെ അപകടം പിടിച്ച ചോദ്യമാണിതെന്നും വിക്കി പറഞ്ഞു.
അടുത്തിടെ കത്രീന കൈഫിന് ഒപ്പമുള്ള വിവാഹ ജീവിതത്തെ കുറിച്ചും വിക്കി കൗശൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിങ്ങൾക്ക് ഒരു പങ്കാളിയുണ്ടാകുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നാണ് വിക്കി കൗശൽ അന്ന് പറഞ്ഞത്. ഞാൻ അവിവാഹിതനായ കാലത്തേക്കാൾ കാര്യങ്ങൾ വിവാഹിതനായപ്പോൾ പഠിച്ചു എന്നായിരുന്നു വിക്കി കൗശിക്കിന്റെ മറുപടി.















