മലയാള സിനിമയിൽ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രങ്ങള്‍ വിജയത്തിലെത്തിക്കുന്ന താരമാണ് ദിലീപ്. ജനപ്രിയ താരമെന്ന് വിളിപ്പേര് വന്നതൊക്കെ ഇതിലൂടെയാണ്. ദിലീപിന്റെ ഒട്ടുമിക്ക സിനിമകളും തിയറ്റരുകളില്‍ പൊട്ടിച്ചിരി ഉണര്ത്തിയിരുന്നവയാണ്. ദിലീപിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കോമഡി റൊമാന്റിക് ചിത്രമാണ് വെട്ടം. ദിലീപിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത സിനിമ ഇന്നും മലയാള സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ ഒരു സീനിനെ കുറിച്ചാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ചിത്രത്തിലെ കലാഭവൻ മണിക്കൊപ്പമുള്ള ടാക്സി ഡ്രൈവർ ജയറാമാണെന്നാണ് ചില ആരാധകരുടെ കണ്ടെത്തൽ.
സിനിമയിൽ കൊച്ചിൻഹനീഫ വന്നിറങ്ങുന്ന കാറിലെ ഡ്രൈവർ ജയറാമാണെന്ന തെളിവുകളും നിരത്തിയിണ്ട്. മുഖം സിനിമയിൽ കാണിക്കുന്നില്ല. ശബ്ദത്തിൽ നിന്നുമാണ് ഇത് ജയറാമാണെന്ന സംശയം ഉടലെടുക്കുന്നത്. കൂടാതെ, ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ച പേരുകളിൽ വിക്കി പീഡിയയിൽ ജയറാമിന്റെ പേരുമുണ്ട്. അൺക്രെഡിറ്റഡ് അപ്പിയറൻസ് എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും ചെറിയ വേഷത്തിൽ താരം അഭിനയിക്കുമോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. സംഭവം എന്തായാലും ഇപ്പോഴും സമൂഹമാദ്ധ്യമങ്ങൾ ഇത് ചർച്ചയാക്കിയിരിക്കുകയാണ്.
2.5 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രമായിരുന്നു വെട്ടം. ബോക്സോഫീസിൽ 4 കോടിയാണ് ചിത്രം നേടിയതെന്നാണ് കണക്കുകൾ. ദിലീപിനൊപ്പം കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്ദ്ധനന്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊന്നിന് ഹനീഫ, മാമുക്കോയ, ഹക്കീം റാവുത്തര്‍, ശരത്ചന്ദ്രബാബു, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്ജ്, ബിന്ദുപണിക്കര്‍,സുകുമാരി എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മലയാളികള്‍ക്ക് അതിന് മുന്‍പ് പരിചയമില്ലാതിരുന്ന ഭാവ്ന പാനിയായിരുന്നു വെട്ടത്തില്‍ നായികയായിട്ടെത്തിയത്.
















