കേരള ബാങ്കിൽ വാച്ചറായിരിക്കെ ഭർത്താവ് മരണപ്പെട്ടു; മക്കൾ അഗതിമന്ദിരങ്ങളിൽ; ആശ്രിത നിയമനം വാഗ്ദാനം നൽകിയിരുന്നെങ്കിലും പിന്നീട് വാക്കുമാറ്റി; കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ബാങ്കിൽ വാച്ചറായിരിക്കെ ഭർത്താവ് മരണപ്പെട്ടു; മക്കൾ അഗതിമന്ദിരങ്ങളിൽ; ആശ്രിത നിയമനം വാഗ്ദാനം നൽകിയിരുന്നെങ്കിലും പിന്നീട് വാക്കുമാറ്റി; കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 09:05 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബാങ്ക് വാച്ചറായി ജോലി ചെയ്യവെ മരണപ്പെട്ട ഭർത്താവിന്റെ ആശ്രിത ജോലി തനിക്ക് നൽകാത്തതിൽ മനം നൊന്ത് യുവതിയുടെ ആത്മഹത്യാ ഭീഷണി. കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിൽ കയറിയായിരുന്നു യുവതയുടെ ആത്മഹത്യാ ഭീഷണി. സമീപത്തെ 30 അടി താഴ്ചയുള്ള സെമിത്തേരി വളപ്പിലേക്ക് ചാടുമെന്നാണ് പാറശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനി ഭീഷണി മുഴക്കിയത്. അര മണിക്കൂറോളം മതിലിന് മുകളിൽ നിന്ന ശ്രീരഞ്ജിനിയെ ഫയർഫോഴ്സ് അനുനയിപ്പിച്ച് താഴേക്ക് ഇറക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.30-ഓടെ മാസ്‌കറ്റ് ഹോട്ടലിന് സമീപമുള്ള ബാങ്ക് ആസ്ഥാനത്തായിരുന്നു സംഭവം. ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള കാരക്കോണം, വെള്ളറട, ഉദിയൻകുളങ്ങര, ബാലരാമപുരം ശാഖകളിൽ 14 വർഷം താൽക്കാലിക വാച്ചറായി സേവനമനുഷ്ടിച്ച പ്രകാശ് മൂന്ന് വർഷം മുൻപാണ് മരണപ്പെട്ടത്. പിന്നീട് ഈ ജോലി തനിക്ക് നൽകണമെന്ന ആവശ്യവുമായി ശ്രീരഞ്ജിനി ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിലും കേരളബാങ്ക് ആസ്ഥാനത്തും പലതവണ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല.

അവസാന ശ്രമം എന്ന നിലയിലാണ് ബാങ്ക് ആസ്ഥാനത്തേയ്‌ക്ക് ശ്രീരഞ്ജിനി വീണ്ടുമെത്തുന്നത്. എന്നാൽ സുരക്ഷാ ജീവനക്കാർ ഇവരെ കടത്തി വിട്ടില്ല. രണ്ട് മക്കളെ വളർത്തണമെന്നും ജീവിക്കാൻ മറ്റ് നിവർത്തികളില്ലെന്നും പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു. ബാങ്കിന് മുന്നിൽ കാത്ത് നിന്ന യുവതി ജീവനക്കാർ ബാങ്ക് പൂട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മതിലിൽ കയറുകയായിരുന്നു. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങാൻ കൂട്ടാക്കിയിട്ടില്ല. ഒടുവിൽ മ്യൂസിയം പോലീസും ചെങ്കൽചൂളയിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തി സംസാരിച്ച് അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

ജീവിക്കാൻ ഒരു നിവൃത്തിയുമില്ലെന്നും രണ്ട് മക്കളും അഗതി മന്ദിരങ്ങളിലാണെന്നും ശ്രീരഞ്ജിനി പറഞ്ഞു. ജോലി ലഭിക്കാനായി ഒരു വർഷത്തോളമായി ഓഫീസുകൾ കയറി ഇറങ്ങുന്നു. ഉടൻ ശരിയാക്കി നൽകാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ബാങ്ക് അധികൃതർ പിന്നീട് വാക്കുമാറ്റിയെന്നും ശ്രീരജ്ഞിനി ആരോപിക്കുന്നു.

Tags: suicide attemptkerala bankkerala
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies