'ഭീകരവാദം പരാജയപ്പെട്ടു'; ഭീകരതയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുകെ; കേരള സ്റ്റോറി പ്രദർശനത്തിനെത്തുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഭീകരവാദം പരാജയപ്പെട്ടു’; ഭീകരതയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുകെ; കേരള സ്റ്റോറി പ്രദർശനത്തിനെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 09:49 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: വിവാദങ്ങൾക്കിടയിൽ യുകെയിൽ പ്രദർശനത്തിനൊരുങ്ങി കേരള സ്റ്റോറി. ഭീകരവാദം പരാജയപ്പെട്ടെന്നാണ് സംവിധായകൻ സുദീപ്‌തോ സെൻ ട്വിറ്ററിൽ കുറിച്ചത്. യുകെയിലെ ജനങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഭീകരതയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുദീപ്‌തോ സെന്നിന്റെ ട്വീറ്റിന് മറുപടിയായി ആശംസകൾ അറിയിച്ച് ആദാ ശർമയുമെത്തി. അഭിനന്ദനങ്ങൾ, യുകെയിൽ കാണാമെന്നാണ് നായിക ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിലേക്ക് എത്തിച്ചേരാൻ സിനിമയ്‌ക്കായെന്നും ഭീകരവാദം യഥാർത്ഥ കാര്യമായതിനാൽ ആളുകൾ സിനിമ കാണുമെന്നും നടി പറഞ്ഞു.

ബ്രിട്ടീഷ് ബോർഡ് ഓഫ് ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്‌സി)യുടെ സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനെ തുടർന്നായിരുന്നു കേരള സ്റ്റോറിയുടെ യുകെ പ്രദർശനം നീണ്ടത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടി ചിത്രം ഇന്ത്യൻ തിയറ്റേറുകൾ കീഴടക്കുകയാണ്. ചിത്രം റിലീസിനെത്തി 12-ാം ദിനം 150 കോടി ക്ലബ്ബിൽ ഇടം നേടി. ഇതോടെ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന് പേര് സ്വന്തമാക്കാനൊരുങ്ങുകയാണ് ആദാ ശർമയുടെ കേരള സ്‌റ്റോറി.

ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേരാൻ ഇടയാക്കിയ കേരളത്തിലെ സ്ത്രീകളുടെ യഥാർത്ഥ കഥകളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഐഎസിന്റെ കൊടുംഭീകരതകൾ തുറന്നു കാണിച്ചിരിക്കുകയാണ് ചിത്രത്തിൽ. വിപുൽ ഷാ നിർമ്മിച്ച ചിത്രത്തിലെ നായിക ആദാ ശർമയാണ് നായിക. യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags: UKkerala storyAdah Sharma
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies