കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം;പ്രിൻസിപ്പാൾ ഡോ.ഷൈജുദാസ് കുരുക്കിലേക്ക്; റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച് പേര് തിരുത്തി ചേർത്തു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം;പ്രിൻസിപ്പാൾ ഡോ.ഷൈജുദാസ് കുരുക്കിലേക്ക്; റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച് പേര് തിരുത്തി ചേർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 11:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട കോളേജിൽ എസ്എഫ്ഐ ആൾമാറാട്ടം നടന്നത് റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്. തിരിമറിയിൽ മുന്നിൽ നിന്നത് കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈജുദാസ്. ഉദ്യോഗസ്ഥൻ പ്രിൻസിപ്പാൽ ഷൈജുവിന് നൽകിയത് മത്സരിച്ച് ജയിച്ചവരുടെ പേര് മാത്രമായിരുന്നു. എന്നാൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പേര് പ്രിൻസിപ്പൽ ഡോ.ഷൈജു തിരുത്തി ചേർക്കുകയായിരുന്നു. ഇതിനെതിരെ സർവകലാശാല നടപടി എടുത്തേക്കും.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടന്ന സംഭവം ആസൂത്രിത അട്ടിമറി എന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പട്ടിക തിരുത്തിയാണ് എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പേര് പ്രിൻസിപ്പൽ ഡോ. ഷൈജു ഉൾപ്പെടുത്തിയിരിക്കുന്നത്. സർവകലാശാലയിലേക്ക് നൽകിയതും കോളേജ് പ്രിൻസിപ്പൽ തന്നെയായിരുന്നു. റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖ പുറത്ത് വന്നതോടെയാണ് അട്ടിമറിയുടെ ചുരുളുകൾ അഴിയുന്നത്.

കേരള യൂണിവേഴ്‌സിറ്റിയിൽ നിലനിൽക്കുന്ന കോളേക്ജ് യൂണിയൻ ഇലക്ഷൻ രീതിയല്ല കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഉള്ളത്. രണ്ട് ഘട്ടങ്ങളിലായി പാലർമെന്റ് ഇലക്ഷൻ മാതൃകയിലാണ് കട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് നടക്കുന്നത് . ക്യാംപസിൽ ആദ്യം നടന്ന ക്ലാസ് റെപ്പ് തെരഞ്ഞെടുപ്പിൽ 43ൽ 43 സീറ്റും നേടിയാണ് എസ്എഫ്ഐ വിജയിച്ചത്. പിന്നീട് യൂണിയൻ പ്രതിനിധികളെ കണ്ടെത്താനുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നു. ജയിച്ചവരുടെ പേരുകൾ പ്രഖ്യാപിച്ച് റിട്ടേണിംഗ് ഓഫീസർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖയാണിത്. യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത് സെക്കന്റ് ഡിസിയിലെ അനഘ എ.എസും, ആരോമൽ വി.എല്ലും എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇതിൽ അനഘയുടെ പേര് തിരുത്തിയാണ് പ്രിൻസിപ്പൽ ഡോ.ഷൈജുദാസ് സർവകലാശാലയ്‌ക്ക് പട്ടിക നൽകിയത്. 23 വയസ്സ് കഴിഞ്ഞ വിശാഖിന് ചട്ടപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. എന്നാൽ വിശാഖിനെ മത്സരിക്കാൻ അനുവദിക്കാനായി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർക്കുമേൽ തുടക്കം മുതൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ റിട്ടേണിംഗ് ഓഫീസർ മുഖേന നടക്കില്ലെന്ന സാഹചര്യം വന്നതോടെയാണ് ഷൈജുദാസ് വഴി പേര് തിരുത്തിയത്.

തൂടർന്ന് വിശാഖിനെ യുയുസിയാക്കി പേര് നൽകി. യുണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ചെയർമാനാക്കാനായിരുന്നു നീക്കം. അനഘ രാജിവെച്ചത് കൊണ്ടാണ് വിശാഖിന്റെ പേര് ഉൾപ്പെടുത്തിയതെന്ന വിചിത്ര വിശദീകരണമാണ് പ്രിൻസിപ്പാൽ ഷൈജുദാസ് സർവകലാശാലയ്‌ക്ക് നൽകിയത്. സർവകലാശാല തെരഞ്ഞെടുപ്പ് സുതാര്യതയെ ഒട്ടാകെ ചോദ്യം ചെയ്യുന്ന സംഭവമായതിനാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. പ്രിൻസിപ്പാൾ ജി.ജെ.ഷൈജുവിനെതിരെയും സർവ്വകലാശാല നടപടി എടുത്തേക്കും.

വിവാദങ്ങളിൽ മുങ്ങി നിൽകുന്ന ഡോ. ഷൈജുദാസ് ചുരുങ്ങിയ കാലം കൊണ്ടാണ് കോളേജിലെ അധികാര സ്ഥാനത്തെത്തുന്നത്. 2012-ൽ ഫിസിക്സ് അദ്ധ്യാപകനായി എത്തിയ ഇയാൾ രണ്ട് വർഷത്തിനുള്ളിൽ കോളേജിലെ മാനേജ്മെന്റ് പൊളിറ്റിക്സിൽ ഇടപെടുന്ന ആളായി മാറുകയായിരുന്നു. നാക് അക്രഡിറ്റേഷൻ കോളേജിന് ലഭ്യമായതോടെ മാനേജ്മെന്റിന്റെ പിന്തുണയോടെ ഡോ.ഷൈജു പ്രിൻസിപ്പൽ സ്ഥാനത്ത് എത്തുകയായിരുന്നു. വെറും പതിനൊന്ന് വർഷത്തെ സർവീസ് കൊണ്ടാണ് കോളേജിലെ പരമോന്നത പദവി ഇയാൾ കയ്യടക്കിയത്.ഇതിൽ പല സീനിയർ അദ്ധ്യാപകരെയും വെട്ടി മാറ്റിയാണ് ഇയാളെ ഈ പദവിയിൽ എത്തിച്ചതെന്ന് ആരോപണമുണ്ട്.

Tags: SFIkeralaKattakkada Christian College
Share
Tweet
SendShare

More News from this section

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies