ഗ്രിൽഡ് ചിക്കൻ ഫാൻ ആണോ? ദേ ഇതൊന്ന് അറിഞ്ഞ് വെച്ചോളൂ....!
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗ്രിൽഡ് ചിക്കൻ ഫാൻ ആണോ? ദേ ഇതൊന്ന് അറിഞ്ഞ് വെച്ചോളൂ….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 05:46 pm IST
FacebookTwitterWhatsAppTelegram

ആഹാരം പാകം ചെയ്യുമ്പോൾ കരിഞ്ഞ് പോവുകയോ അടി പിടിക്കുകയോ സ്വാഭാവികമാണ്. കരിഞ്ഞുപോയാലും അതിൽ നിന്ന് പരമാവധി കഴിക്കുന്നവരുമുണ്ട്. ചിലരാകട്ടെ കരിഞ്ഞ ഭാഗം പോലും കഴിക്കുന്നവരുമുണ്ട്! ചിലർക്ക് ഇത്തരത്തിൽ കരിഞ്ഞത് കഴിക്കാൻ ഇഷ്ടമാണ് താനും. പുതുതലമുറയുടെ ഇഷ്ട ആഹാരമാണ് വറുത്തതും കരിച്ചതുമായ ആഹാരങ്ങളായ ഗ്രിൽഡ് ചിക്കനും മറ്റും..

ഇത്തരത്തിൽ കരിഞ്ഞ ആഹാരം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് എത്ര പേർക്കറിയാം? ഭക്ഷണം കരിയുമ്പോൾ ഇതിലെ തന്നെ ചില ഘടകങ്ങൾ വിഷാംശമായി മാറുന്നുണ്ട്്. ഇത് ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ചൂട് അധികമാകുമ്പോഴാണല്ലോ ഭക്ഷണം കത്തി കരിയുന്നത്. കരിയുമ്പോൾ അക്രിലമൈഡ്, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പിഎഎച്ച്), ഹെറ്ററോസൈക്ലിക് അമിനുകൾ (എച്ച്‌സിഎകൾ) എന്നിവയാണ് ഉത്പാദിക്കപ്പെടുന്നത്. അപ്പം, ഉരുളക്കിഴങ്ങ്, ധാന്യങ്ങൾ തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന രാസ സംയുക്തമാണ് അക്രിലമൈഡ്. ഇത് ശരീരത്തിലെത്തുന്നതോടെ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

മത്സ്യ, മാംസാദികൾ ഗ്രില്ലിംഗും മറ്റും ചെയ്യുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നാണ് ഹെറ്ററോസൈക്ലിക് അമിനുകൾ. ഇതും ക്യാൻസറിന് കാരണമാകുന്നു. വൻകുടൽ, ആമാശയം, പാൻക്രിയാസ് തുടങ്ങിയവയെയാണ് ഈ ഗ്രിൽഡ് ഫുഡ്‌സ് കഴിക്കുന്നത് ബാധിക്കുന്നത്. ഭക്ഷണം കരിയുമ്പോൾ ചൂട് അധികമായി ഭക്ഷണത്തിൽ പോഷകങ്ങൾ നശിച്ചുപോകുന്നു. വൈറ്റമിൻ ബി, വൈറ്റമിൻ സി തുടങ്ങിയവയാണ് അധികമായും നശിക്കുന്നത്. ഇത് ദഹനത്തെയും ബാധിക്കുന്നു. ഇതുവഴി അസിഡിറ്റി, നെഞ്ചരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളും വന്നേക്കാം.

ഭക്ഷണം കത്തികരിഞ്ഞെന്ന് നാം അറിയുന്നത് ചിലപ്പോൾ ദുർഗന്ധം കൊണ്ടോ പുക കണ്ടോ ആകും. ഈ പുക ശ്വസിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ശ്വാസംമുട്ടലിനും കണ്ണിന് അസ്വസ്ഥതയ്‌ക്കും ഇത് കാരണമാകും. ഗ്രില്ലിംഗ്, ഫ്രൈയിംഗ് തുടങ്ങിയ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന സംയുക്തങ്ങളാണ് ഗ്ലൈക്കേഷൻ എൻഡ് ഉത്പന്നങ്ങൾ. ഇത് ശരീരത്തിലെത്തിയാൽ ശരീരത്തിന് വീക്കമുണ്ടാകാൻ സാധ്യതയുണ്ട്. ഹൃദ്രോഗം, പ്രമേഹം, ചിലതരം ക്യാൻസർ എന്നിവയുള്ളവർക്ക് വിട്ടുമാറാത്ത വീക്കം വരാൻ സാധ്യതയുണ്ട്.

ചില ആഹാര പദാർത്ഥങ്ങൾ പുറമേ കത്തി കരിഞ്ഞാലും അകം വേവണമെന്നില്ല. ഇത്തരം ആഹാരം ശരീരത്തിൽ ബാക്ടീരിയ വളരാൻ കാരണമാകും. മാംസം, സീഫുഡ്, മുട്ട തുടങ്ങിയ ഭക്ഷണങ്ങളിലാണ് ഇതിനുള്ള സാധ്യത. സാൽമൊണെല്ല, എസ്‌ഷെറിച്ചിയ കോളി (ഇ. കോളി), കാംപിലോബാക്റ്റർ, ലിസ്റ്റീരിയ മോണോസൈറ്റോജെനുകൾ തുടങ്ങിയ ബാക്ടീരിയകളാണ് ഇത്തരം ആഹാരങ്ങളിലൂടെ ശരീരത്തിലെത്തുക. ഈ ബാക്ടീരിയകൾ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്നു. വയറിളക്കം, വയറുവേദന, പനി, ഛർദ്ദി എന്നിവയുമുണ്ടാകും.

Tags:
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies