സാരി അണിയിക്കാൻ ഈടാക്കുന്നത് 2 ലക്ഷം രൂപ വരെ; 325 തരത്തിൽ സാരിയുടുക്കുന്ന ഡോളി ജെയ്ൻ എന്ന അത്ഭുതം!
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാരി അണിയിക്കാൻ ഈടാക്കുന്നത് 2 ലക്ഷം രൂപ വരെ; 325 തരത്തിൽ സാരിയുടുക്കുന്ന ഡോളി ജെയ്ൻ എന്ന അത്ഭുതം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 08:14 pm IST
Facebook
Twitter
WhatsAppTelegram

ഒരു സാരി ഉടുപ്പിച്ച് തരുന്നതിന് രണ്ട് ലക്ഷം രൂപ പ്രതിഫലം നൽകാൻ നിങ്ങൾ തയ്യാറാണോ..? ഇത്രയും തുകയെന്തിനാണ് ഈടാക്കുന്നത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. അതേ, ഒരു സാരി ഉടുപ്പിച്ച് കൊടുക്കുന്നതിന് 35,000 മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കുന്ന ഡോളി ജെയ്ൻ അതിനൊരു ഉദാഹരണമാണ്.

സാരി ഡ്രാപ്പിംഗ് ആർട്ടിസ്റ്റാണ് ഡോളി ജെയ്ൻ. നടി ആലിയ ഭട്ടിന്റെ വെഡ്ഡിംഗ് ലുക്കിന് പിറകിലും നടി കത്രീന കൈഫിന്റെ ബ്രൈഡൽ ലെഹങ്കയ്‌ക്ക് പിറകിലും ഡോളിയുടെ കൈകളായിരുന്നു പ്രവർത്തിച്ചത്. മെറ്റ് ഗാലയിൽ പങ്കെടുക്കുന്നതിന് വേണ്ടി നതാഷ പൂനവാലയെ വസ്ത്രം ധരിപ്പിച്ചും ഡോളി തന്നെയായിരുന്നു.

ഒരു കാലത്ത് സാരി ഉടുക്കുന്നത് പോയിട്ട്, കാണുന്നതും പോലും ദേഷ്യമായിരുന്നു ഡോളിക്ക്. അപ്പോഴാണ് ദിവസവും സാരിയുടുത്ത് നടക്കണമെന്ന് നിർബന്ധമുള്ള വീട്ടിലേക്ക് അവർ കല്യാണം കഴിഞ്ഞെത്തുന്നത്. അതുകൊണ്ട് തന്നെ ദിവസവും രാവിലെ മുക്കാൽ മണിക്കൂറോളം സമയമെടുത്ത് അവർ സാരി ചുറ്റും. സാരി തനിക്ക് പറ്റുന്നില്ലെന്നും വീട്ടിൽ കുർത്ത അണിഞ്ഞോട്ടെയെന്നും അവർ തന്റെ ഭർതൃമാതാവിനോട് അപേക്ഷിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ദിവസവും സാരി ചുറ്റി തന്നെ നടക്കേണ്ടി വന്നു ഡോളിക്ക്. എന്നാൽ ആഴ്ചകളും മാസങ്ങളും പിന്നിട്ടപ്പോൾ പതിയെ സാരിയുമായി ഡോളി പ്രണയത്തിലായി.

അവിടന്നങ്ങോട്ട് വളരെ ഇഷ്ടത്തോടെയും അഭിനിവേശത്തോടെയുമാണ് അവർ സാരിയണിഞ്ഞിരുന്നത്. വ്യത്യസ്തമായി സാരിയുടുത്ത് ഡോളി ആനന്ദം കണ്ടെത്തുകയും ചെയ്തു. അതിനിടെയാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്. നാട്ടിൽ ഒട്ടുമിക്ക സ്ത്രീകൾക്കും സാരി മടുത്തിരിക്കുന്നു. ഗൗണുകളോടുള്ള സ്ത്രീകളുടെ ഇഷ്ടം യുവതികൾക്കിടയിൽ വർധിച്ചതായും അവർ മനസിലാക്കി. അങ്ങനെയെങ്കിൽ വ്യത്യസ്തമായ രീതിയിൽ സാരിയുടുത്ത് സ്ത്രീകളുടെ മനസിൽ വീണ്ടും സാരിയോടുള്ള ഇഷ്ടം തിരികെ കൊണ്ടുവരാൻ ഡോളി ശ്രമിച്ചു. അതിലൊരു ബിസിനസ് സാധ്യതയും അവർ മുന്നിൽകണ്ടിരുന്നു. ഡോളിയുടെ നിശ്ചയദാർഢ്യത്തിനൊടുവിൽ രാജ്യം കണ്ട ഏറ്റവും മികച്ച സാരി ഡ്രാപ്പിംഗ് ആർട്ടിസ്റ്റാകാൻ അവർക്ക് കഴിഞ്ഞു. ഇന്ന് ഡോളിയുടെ കൈയ്യിൽ ഒരു സാരി കിട്ടിയാൽ അത് 325 സ്റ്റൈലിൽ അവതരിപ്പിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

ഒരാളുടെ ശരീരം, അവർ പങ്കെടുക്കുന്ന ചടങ്ങ്, സാരിയുടെ ഡിസൈൻ, സാരി നിർമ്മിച്ചിരിക്കുന്ന തുണി, നിറം എന്നീ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഡോളി ജെയ്ൻ സ്ത്രീകളെ സാരി ഉടുപ്പിക്കുക. നാം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലും വിധത്തിലും രൂപത്തിലും അവർ ഒരു സാരിയെ അവതരിപ്പിക്കും. അതുകൊണ്ട് തന്നെയാണ് സാരി അണിയിക്കുന്നതിന് 35,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ അവർ ഈടാക്കുന്നതെന്ന് ഡോളിയുടെ സംതൃപ്തരായ കസ്റ്റമേഴ്സ് പറയുന്നു.

Tags:
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies