തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മദ്രസ്സയിൽ തൂങ്ങി മരിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മദ്രസ്സയിൽ തൂങ്ങി മരിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 06:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബാലരാമപുരത്ത് മദ്രസ്സയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ .
എബിവിപി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ​ഗ്രീഷ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ ബലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ ആർ ജി ആനന്ദ് ജില്ലാ കളക്ടറോട് 7 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാനും നിർദ്ദേശം നൽകി.

അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. മദ്രസ പ്രവർത്തിക്കാനുള്ള അനുമതി രേഖകൾ കമ്മീഷന് മുന്നിൽ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാഴ്ചയ്‌ക്കകം വിശദീകരിക്കാൻ നടത്തിപ്പുകാര്‍ക്ക് കമ്മീഷൻ നോട്ടീസ് നൽകി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്. ‌‌

സ്ഥാപനത്തിൽ അസ്മിയ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ. ബാലരാമപുരത്തെ മദ്രസയിലെ ദുരൂഹ മരണത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര വെളിപ്പെടുത്തലാണ് അസ്മിയയുടെ ഉമ്മ നടത്തിയത്. അസ്മിയ ആത്മഹത്യക്ക് ശ്രമിച്ചത് മറച്ചുവച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാൽ സ്ഥാപനത്തിൽ പഠിക്കുന്ന മറ്റ് വിദ്യാര്‍ത്ഥിനികളുടെ മൊഴിയിൽ ഇത്തരം പരാതികളില്ല. അസ്മിയയുടെ അനുഭവം ഇല്ലെന്നാണ് സഹപാഠികൾ അന്വേഷണസംഘത്തെ അറിയിച്ചത്. ഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച് വിശദമായി അന്വേഷിക്കാനാണ് നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തിന്‍റെ തീരുമാനം. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.

Tags: Asmia
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies