യുക്രെയിൻ : അമ്യൂസ്മെന്റെ പാർക്കിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. യുക്രെയിനിലെ മൈക്കോളൈവ് നഗരത്തിലെ അമ്യുസ്മെന്റെ പാർക്കിലാണ് അപകടം നടന്നത്. കുട്ടിയുടെ കഴുത്തിൽ കയർ കുരുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചത്.
അമ്യൂസ്മെന്റ പാർക്കിലെ ഊതിവീർപ്പിക്കാവുന്ന ട്രാംപോളിന്റെ ലൂപ്പുകളിൽ കളിക്കുകയായിരുന്ന കുട്ടി. ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ട്രാംപോളിനിൽ കയറിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പാരാമെഡിക്കൽ അധികൃതർ പ്രഥമശുശ്രൂഷ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
പാർക്കിൽ യാതൊരു സുരക്ഷാ മുൻ കരുതലുകളും ഒരുക്കിയിട്ടില്ലാത്തതിനാൽ ട്രാംപോളിൻ ഉടമയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
Comments