ചെന്നൈ: നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ ഈ മാസം 29-ന് ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിക്കും. ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമായ ജിഎസ്എൽവി ഉപയോഗിച്ചാണ് വിക്ഷേപണം. അഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടുമൊരു ദിശനിർണയ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒ സജ്ജമായിരിക്കുന്നത്.
2016-ൽ വിക്ഷേപിച്ച ഐആർഎൻഎസ്എസ്-1ജി ഉപഗ്രഹത്തിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് ആവശ്യതകൾ നിറവേറ്റുന്നതിനായാണ് നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കൺസ്റ്റെലേഷൻ) എന്ന പേരിൽ മേഖലാ നാവിഗേഷൻ ഉപഗ്രഹ സംവിധാനം ഇന്ത്യ പ്രാവർത്തികമാക്കിയത്.
നേരത്തെ റീജിയണൽ നാവിഗേഷൻ സാ്റ്റ്ലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അതേസമയം രാജ്യം നാവിഗേഷൻ സേവന ആവശ്യങ്ങൾക്കായി വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ഐഎസ്ആർഒ നാവിക് പ്രാവർത്തികമാക്കിയത്.
Comments