ഒറ്റ ദിവസം കൊണ്ട് ഇരട്ടി പണം കിട്ടുമെന്ന് വാഗ്ദാനം; ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ 19-കാരൻ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റ ദിവസം കൊണ്ട് ഇരട്ടി പണം കിട്ടുമെന്ന് വാഗ്ദാനം; ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ 19-കാരൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 06:34 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 19-കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി നരേന്ദ്ര ചൗധരിയാണ് പിടിയിലായത്. മൊബൈൽ ഷോപ്പ് ഉടമയായ ഇയാൾ തന്റെ ഗ്രാമത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത മറ്റൊരാളുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ സോഷ്യൽ മീഡിയ വഴി പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ഒരാൾ ഡൽഹി പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ക്രിപ്‌റ്റോ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് ഒറ്റ ദിവസം കൊണ്ട് ഇരട്ടി പണം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി സോഷ്യൽ മീഡിയയിലെ ഒരു ഗ്രൂപ്പിൽ ചേർത്തതായും പരാതിക്കാരൻ പറയുന്നു.

ഗ്രൂപ്പിൽ നൽകിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. ബോണേഷ് മീണയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് സംസാരിച്ചത്. ക്രിപ്‌റ്റോയിൽ നിക്ഷേപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ഇയാൾ 10,000 രൂപയും പിന്നീട് 6,000 രൂപയും അടയ്‌ക്കാൻ ആവശ്യപ്പെട്ടു. പണം ഉടൻ തിരികെ ലഭിക്കുമെന്ന് അറിയിച്ച് ഇയാൾ വീണ്ടും സമീപിക്കുകയും കമ്മീഷനായി 12,000 രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു. ആകെ 45,000 രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടതായി പരാതിക്കാരൻ വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ സൈബർ പോലീസ് സ്റ്റേഷൻ നോർത്ത് ജില്ലാ ഇൻസ്‌പെക്ടർ പവൻ തോമറിന്റെ മേൽനോട്ടത്തിൽ ഒരു സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് സവായ് മധോപൂരിലെ കുന്ദേര ഗ്രാമത്തിൽ പോലീസ് റെയ്ഡ് നടത്തി. തുടർന്ന് തട്ടിപ്പിന് പിറകിൽ പ്രവർത്തിച്ച 19-കാരനായ ചൗധരിയെ പോലീസ് പിടികൂടുകയായിരുന്നു.

Tags: crypto currencyCyber Crime
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies