തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി രാഖിശ്രീ ആർ.എസിനെയാണ് (ദേവു-15) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമല്ല.
കൂന്തള്ളൂർ പനച്ചുവിളാകം രാജീവ്-ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ മികച്ച വിജയം നേടിയ വിദ്യാർത്ഥിനിയാണ്. എല്ലാ വിഷയങ്ങളിലും രാഖിശ്രീ എപ്ലസ് വാങ്ങിയിരുന്നു. പരീക്ഷ ഫലം പ്രസിദ്ധീകരിച്ച അന്ന് സ്കൂളിൽ വിദ്യാർഥികൾ എല്ലാവരും ഒത്തുകൂടുകയും ചെയ്തു. പിന്നീട് വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം നാളെ വീട്ടുവളപ്പിൽ.
Comments