കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടി എംഎൽഎ; വലഞ്ഞ് കുട്ടികളും മാതാപിതാക്കളും ;പ്രതിഷേധത്തിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷം തുറന്ന് നൽകി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടി എംഎൽഎ; വലഞ്ഞ് കുട്ടികളും മാതാപിതാക്കളും ;പ്രതിഷേധത്തിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷം തുറന്ന് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 10:19 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ തടഞ്ഞ് എംഎൽഎ. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് കൂടിയായ പി വി ശ്രീനിജൻ എംഎൽഎയാണ് സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടിയത്. നൂറിലധികം കുട്ടികൾ പുലർച്ചെ മുതൽ ഗേറ്റിന് മുന്നിൽ സെലക്ഷനിൽ പങ്കെടുക്കാനായി കാത്തു നിൽക്കുമ്പോഴാണ് കൊച്ചി പനമ്പിള്ളി നഗർ സ്‌കൂളിലെത്തി എംഎൽഎ  ഗേറ്റ് പൂട്ടിയത്. പ്രതിഷേധം കത്തിപ്പടർന്നതോടെ മന്ത്രി ഇടപെട്ട് ഗേറ്റ് തുറന്ന് കൊടുത്തു.

സ്‌പോർട്‌സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നാണ്  എംഎൽഎയുടെ വിശദീകരണം. കഴിഞ്ഞ എട്ട് മാസത്തെ വാടകയായ എട്ട് ലക്ഷം രൂപ കുടിശ്ശിക നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാടക കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.

കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് കൗൺസിലിൽ ഒടുക്കിയിട്ടുണ്ടെന്നും കുടിശ്ശികയില്ലെന്നും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറാണുള്ളതെന്നും കരാർ കാലയളവിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനോ മുൻകൂർ അനുമതിയുടെ ആവശ്യമില്ല. ടൂർണമെന്റുകൾ നടത്തുകയോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് മുൻകൂർ അനുമതി തേടേണ്ടത്.. കൊച്ചിയിൽ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഷറഫലി വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധമാണുണ്ടായത്. തുടർന്ന് ഗേറ്റിലെ പൂട്ട് പൊളിക്കാൻ മന്ത്രി അബ്ദുറഹ്‌മാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഗേറ്റ് തുറന്ന് നൽകിയത്. അണ്ടർ 17 വിഭാഗം കുട്ടികളുടെ സെലക്ഷനെത്തിയ കുട്ടികളും മാതാപിതാക്കളുമാണ് വലഞ്ഞത്.

Tags: KochiKERALA BLASTERSunder 17
Share
Tweet
SendShare

More News from this section

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies