അതിവേഗ റെയിൽ; മൂന്നും നാലും ട്രാക്കുകൾക്കായി ഭൂമി ഏറ്റെടുക്കൽ ഉടൻ; ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററായും ഉയർത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിവേഗ റെയിൽ; മൂന്നും നാലും ട്രാക്കുകൾക്കായി ഭൂമി ഏറ്റെടുക്കൽ ഉടൻ; ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററായും ഉയർത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 12:15 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: തുരുവനന്തപുരം മുതൽ കാസർകോടുവരെ അഞ്ചര മണിക്കൂർ കൊണ്ട് ട്രെയിൻ യാത്ര സാധ്യമാക്കുമെന്ന അറിയിപ്പിന് പിന്നാലെ നടപടികൾക്ക് തുടക്കമിട്ട് റെയിൽവേ. എറണാകുളം മുതൽ ഷൊർണൂർ വരെയും ഷൊർണൂർ മുതൽ കോയമ്പത്തൂർ വരെയും സമാന്തര ട്രാക്കുകൾ നിർമ്മിക്കും. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ആധുനിക ട്രെയിനുകൾക്കൊപ്പം പുതിയ ട്രാക്കുകൾ കൂടി വരുന്നതോടെ കേരളത്തിലെ റെയിൽവേയുടെ മുഖം മാറും. നിലവിൽ കേരളത്തിൽ അതിവേഗ ട്രാക്ക് എന്ന് പറയാവുന്നത് എറണാകുളം – ഷൊർണൂർ പാതയാണ്. 80 കിലോമീറ്ററിൽ താഴെ മാത്രമാണ് ഈ പാതയുടെ വേഗത.

കേരളത്തിൽ ട്രാക്ക് നവീകരണം വലിയ വെല്ലുവിളികളിൽ ഒന്നാണ്. നിലവിലെ സ്‌ട്രെച്ചിൽ ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററായി ഉയർത്താൻ വലിയ വളവുകളെല്ലം ഒഴിവാക്കേണ്ടി വരും. ഈ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഓഗസ്റ്റിൽ സമർപ്പിക്കും. നിലവിലുള്ള ട്രാക്കിൽ നിന്നു വിട്ടുമാറി പുതിയ ട്രാക്ക് നിർമിക്കുകയാകും ചെയ്യുക. എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകൾ കൂടാതെ ആലുവ, തൃശൂർ, ഷൊർണൂർ സ്റ്റേഷനുകളും പുതിയ പാതയിൽ ഉണ്ടാകും. ഇതിലേയ്‌ക്കായി മൂന്നാം ട്രാക്കിനായി സ്ഥലമെടുക്കുമ്പോൾ നാലാം ട്രാക്കിനു കൂടി സ്ഥലമേറ്റെടുക്കും.

എറണാകുളം – ഷൊർണൂർ പാതയിൽ ആദ്യഘട്ടത്തിൽ ട്രെയിനുകളുടെ പരമാവധി വേഗം 90 കിലോമീറ്ററായി വർധിപ്പിക്കും. പിന്നീട് 130 കിലോമീറ്ററിലേയ്‌ക്കും ഏറ്റവും അവസാനഘട്ടത്തിൽ 160 കിലോമീറ്ററായും ഉയർത്തും. കേരളത്തിന് അനുവദിക്കുന്ന ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ അടക്കമുള്ള ട്രെയിനുകൾ പുതിയ പാതയിലൂടെയായിരിക്കും കടന്നു പോവുക. എന്നാൽ പാസഞ്ചർ ട്രെയിനുകൾ അടക്കമുള്ള ഹ്രസ്വദൂര സർവീസുകൾക്ക് നിലവിലെ പാത തന്നെയായിരിക്കും ഉപയോഗിക്കുക.

Tags: keralaTRAINS
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies