ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നും വിചിത്രമായ സന്ദേശങ്ങൾ പുറത്ത്. മറഡോണയുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകർ.
അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. മറഡോണയുടെ കുടുംബവും സമൂഹമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ടീമും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം സ്ഥിരീകരിച്ചു. അക്കൗണ്ടിൽ വന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകളെ അവഗണിക്കണമെന്നും കുടുംബം ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. അക്കൗണ്ട് തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും മറഡോണയുടെ കുടുംബം ആരാധകരോട് പറഞ്ഞു.
ഇതിനോടകം അക്കൗണ്ടിൽ നിന്നും വിവിധ തരത്തിലുള്ള പോസ്റ്ററുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ആരാധകർക്കിടയിൽ ഏറ്റവുമധികം ശ്രദ്ധ ആകർഷിച്ചത് ‘നിങ്ങൾക്ക് അറിയാമോ ഞാൻ മരിച്ചു എന്ന വാർത്ത വ്യാജമായിരുന്നു’ എന്ന സന്ദേശമാണ്.
🚨 JUST IN: Diego Maradona account has been hacked on Fb pic.twitter.com/teFYquOmjo
— J☔ (@Shadygize) May 23, 2023
Comments