ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി സിഡ്നിയിലെ ഒപ്പേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും തിവർണപതാക പ്രദർശിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പേറ ഹൗസ് സന്ദർശിച്ചപ്പോഴായിരുന്നു ത്രിവർണ പതാക പ്രദർശിപ്പിച്ചത്.
ഓസ്ട്രേലിയയിൽ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ ഒപ്പേറ ഹൗസ് സന്ദർശനത്തിലായിരുന്നു പ്രധാനമന്ത്രിയോടുള്ള ബഹുമാനാർത്ഥം ത്രിവർണപതാക പ്രദർശിപ്പിച്ചത്. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തോടനുബന്ധിച്ച് ന്യൂസൗത്ത് സർക്കാർ പ്രദർശനം തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രദർശനം നടന്നത്.
ജപ്പാൻ, പാപുവ ന്യൂ ഗ്വിനിയ തുടങ്ങിയ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.
Comments