ലക്‌നൗ: പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തികൾ അങ്ങേയറ്റം ദുഃഖകരവും, നിരുത്തരവാദപരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘കോൺഗ്രസ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും അഭിപ്രായങ്ങളും പ്രസ്താവനകളും അങ്ങേയറ്റം സങ്കടകരവും നിരുത്തരവാദപരവുമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം എന്നതിലുപരി ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് ഒരു പുതിയ ഐഡന്റിറ്റി നൽകി. അദ്ദേഹത്തിന്റെ ശ്രമങ്ങളെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ് ഇന്ന് നടക്കുന്നത്. എന്നാൽ അതൊരിക്കലും ആരും അംഗീകരിക്കില്ല’ മുഖ്യമന്ത്രി പറഞ്ഞു.
‘മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പ്രതീകമായ പുതിയ പാർലമെന്റ് രാജ്യത്തിന് സമർപ്പിക്കും. ഈ ദിനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ നിമിഷമായാണ് രേഖപ്പെടുത്താൻ പോകുന്നത്. ഇത് രാജ്യത്തിനാകെ അഭിമാന മുഹൂർത്തമായിരിക്കും. അടുത്ത 100 വർഷത്തേയ്‌ക്കുള്ള കാഴ്ചപ്പാടോടെയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. ഇത് പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമാണ്. ‘മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Comments