തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിലായി. കരകുളം സ്വദേശി സാബു(50) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയോടെയാണ് പ്രതിയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പിന്നീട് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നെടുമങ്ങാട് കോടതിയിൽ ഹാജറാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
ഒരാഴ്ച മുൻപായിരുന്നു സംഭവമുണ്ടായത്. വഴിയിലൂടെ നടന്നുപോകുമ്പോൾ പെൺകുട്ടിയ്ക്ക് നേരെ ഇയാൾ അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഓടിരക്ഷപ്പെടുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.
Comments