ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം; നാല് നിലകൾ, 65,000 ചതുരശ്ര മീറ്റർ വിസ്തീർണം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം; നാല് നിലകൾ, 65,000 ചതുരശ്ര മീറ്റർ വിസ്തീർണം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 08:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മെയ് 28 ന് രാജ്യത്തിന് സമർപ്പിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പുതിയ വീഡിയോ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പാർലമെന്റിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2021 ജനുവരിയിൽ ആരംഭിച്ച് വെറും 28 മാസം കൊണ്ടാണ് ബൃഹത് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നാലു നിലകളിലായി 1224 ഇരിപ്പിടങ്ങൾ, ഭാരതീയ കലകളുടെയും പാരമ്പര്യത്തിന്റെയും മഹിമ തെളിയിക്കുന്ന ദൃശ്യങ്ങളും പാർലമെന്റ് മന്ദിരത്തിന്റെ വിവിധ ഇടങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയുടെ ഭരണം കൈമാറുന്നതിനായി ഉപയോഗിച്ച ചെങ്കോലും അർഹമായ പ്രാധാന്യത്തോടെ പാർലമെന്റിൽ സ്ഥാപിക്കും.

65,000 ചതുരശ്ര മീറ്റർ വിസ്തീർണമാണ് പാർലമെന്റിന്റെ വിസ്തീർണ്ണം. പഴയ കെട്ടിടത്തെക്കാൾ 17,000 ചതുരശ്ര മീറ്റർ അധികമുണ്ട്. എംപിമാർക്കും വിഐപികൾക്കും വെവ്വേറെ പ്രവേശിക്കാവുന്ന മൂന്നു വാതിലുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി 888 പേർക്കിരിക്കാവുന്ന ലോക്‌സഭാ ഹാളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യസഭാ ഹാളിൽ പരമാവധി 384 പേർക്കിരിക്കാം. നിലവിൽ 543 ലോക്‌സഭാംഗങ്ങളും 245 രാജ്യസഭാംഗങ്ങളുമാണുള്ളത്.

ഭാവിയിൽ എംപിമാർ കൂടിയാലും സ്ഥലപരിമിതിയുണ്ടാകാത്ത തരത്തിലാണ് സംവിധാനം. സംയുക്ത സമ്മേളനങ്ങൾക്കായി, ലോക്‌സഭാ ഹാളിൽ 1272 സീറ്റുണ്ട്. ഏറ്റവും മുകളിൽ കൂറ്റൻ അശോക സ്തംഭം. ലോക്സഭാ ചേംബറിന്റെ ഉൾവശത്ത് ദേശീയപക്ഷി മയിലാണ് പ്രമേയം. രാജ്യസഭാ ചേംബറിന്റെ ഉൾവശത്ത് ദേശീയ പുഷ്പം താമരയാണ് പ്രമേയം. ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയാണ് സെൻട്രൽ വിസ്തയ്‌ക്ക് ഒരുക്കിയിരിക്കുന്നത്. ലോഞ്ച്, ലൈബ്രറി, കമ്മിറ്റി ഹാൾ, കാന്റീൻ, പാർക്കിങ് തുടങ്ങിയവയെല്ലാം സജ്ജമാണ്. മന്ദിരത്തിനുള്ളിലായി മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരം.

ഭരണഘടനയുടെ സവിശേഷതകളും ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും ചിത്രീകരിക്കുന്ന ഭരണഘടനാ ഹാളും ഗാലറിയും ഇതോടൊപ്പമൊരുക്കിയിട്ടുണ്ട്. ദിവ്യാംഗരുടെ സുഗമമായ സഞ്ചാരത്തിനുള്ള സൗകര്യങ്ങളും പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ടാകും. വീര സവർക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രത്തിനു സമർപ്പിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 2020 ഡിസംബർ 10നു പ്രധാനമന്ത്രിയാണ് നിർവഹിച്ചത്.

Tags: Central VistaNEW PARLIMENT BUILDING
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies