കൈതി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ചുവടുവെച്ച് താരമായിരുന്നു അർജ്ജുൻ ദാസ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷയിലും അർജ്ജുൻ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലും താരത്തിന് നിരവധി ആരാധകരണുള്ളത്. ഇപ്പോഴിതാ അർജ്ജുൻ തന്റെ മലയാളം അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാൽ അർജ്ജുന്റെ വരവ് മറ്റാർക്കൊപ്പവുമല്ല, നടൻ പൃഥ്വിരാജിന്റെ സംവിധാനമുകവിൽ പുറത്തുവരാൻ ഒരുങ്ങുന്ന എമ്പുരാനിലൂടെയാണ് താരത്തിന്റെ മലയാളത്തിലേക്കുള്ള വരവ്.
എന്നാൽ ഇക്കാര്യത്തിൽ എമ്പുരാൻ ടീം ഒരു തരത്തിലുമുള്ള വാർത്തകളും പുറത്തുവിട്ടിട്ടില്ല. ഈ വർഷം ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് എമ്പുരാൻ. അതുപോലെ തന്നെ അർജുൻ ദാസിന്റെ മോളിവുഡിലെ അരങ്ങേറ്റത്തിനായി പ്രേക്ഷകർ ശരിക്കും കാത്തിരിക്കുകയുമാണ്. അടുത്തിടെ അർജ്ജുൻ ലൂസിഫർ എന്ന ചിത്രത്തിന്റെ ഒരു മാസ്സ് ഡയലോഗ് പറയുന്ന വീഡിയോയുമായി എത്തിയിരുന്നു.
ആദ്യ ഭാഗത്തേക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് എമ്പുരാൻ. തീർച്ചയായും മോഹൻലാലിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നുകൂടിയാണ്.















