കൊച്ചി : കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എ എ റഹീം . ഏതു വിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനം .
കേരളത്തിലെ വികസന,ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് സാമ്പത്തികമായി ഞെരുക്കുന്നതെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .ഒരേസമയം ജനക്ഷേമവും വികസന പ്രവർത്തനങ്ങളും ഒന്നിച്ചു കൊണ്ടു പോകുന്ന സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന്റെ ഈ സമീപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കേന്ദ്രത്തിന്റെ ഈ വെല്ലുവിളികളെയെല്ലാം കേരളം അതിജീവിക്കുക തന്നെ ചെയ്യും .അതിനുള്ള ഇച്ഛാശക്തിയുള്ള ഗവൺമെൻറ് ആണ് കേരളം ഭരിക്കുന്നതെന്നും റഹീം പോസ്റ്റിൽ പറയുന്നു .
Comments