ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്; ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം; എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരും : കെ.ബി ഗണേഷ് കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്; ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം; എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരും : കെ.ബി ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 11:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരുമെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ. അരിക്കൊമ്പന് ആളുകളെ ഭയമില്ലെന്നും അരിക്കൊമ്പനെ കുങ്കി ആനയാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കമ്പം ജനവാസമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഗണേഷിന്റെ പ്രതികരണം.

ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്. ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം. ആനത്താരയിൽ ആളുകൾ താമസിക്കുന്നു എന്നൊക്കെ പറയുന്നത് പാവപ്പെട്ട കർഷകരെ ഉപദ്രവിക്കുന്ന പ്രസ്താവനയാണ്. അങ്ങനെയാണെങ്കിൽ കമ്പത്ത് താമസിക്കുന്ന ആളുകളൊക്കെ ആനത്താരയിൽ താമസിച്ചവരാണോ. ഇഷ്ട ഭക്ഷണത്തിന്റെ മണം പിടിച്ചാണ് ആനകൾ എത്തുന്നത്. ആനയ്‌ക്ക് മനുഷ്യന്റെയും അരിയുടെയും മണം അറിയാം. ആദ്യം തേയിലത്തോട്ടത്തിലിറങ്ങി, പിന്നെ അരി അന്വേഷിച്ചുവന്നു. ഇപ്പോൾ നാട്ടിലും ഇറങ്ങി.

അരിക്കൊമ്പന് നാട്ടിലെ ആളുകളെ ഭയമില്ല. തമിഴ്‌നാടിന് അതിനെ പിടികൂടുകയല്ലാതെ വേറെ മാർഗമില്ല. ഇതിനെ എവിടെക്കൊണ്ടെ വിട്ടാലും പുറത്തുവന്നുകൊണ്ടിരിക്കും. ഉത്സവത്തിന് കൊണ്ടുവരുന്ന ആനയ്‌ക്ക് ഒരു പഴം മേടിച്ച് കൊടുക്കാത്ത ആളുകളാണ് ഇതിനെതിരെ കേസ് കൊടുക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ഉന്നതതല യോഗത്തിൽ ഞാൻ പറഞ്ഞിരുന്നു നിങ്ങളുടെ അഞ്ച് ലക്ഷം രൂപയുടെ കോളർ തമിഴ്‌നാട് സർക്കാർ കൊണ്ടുപോകുമെന്ന്. സാഹചര്യം കണ്ടിട്ട് അത് സംഭവിക്കും എന്ന് ഉറപ്പാണ്. ആനയ്‌ക്ക് വഴി മനസ്സിലായി. എവിടെ കൊണ്ടു വിട്ടാലും ആന വീണ്ടും വരും. എത്രയും പെട്ടന്ന് മെരുക്കി കുങ്കി ആനയാക്കുകയേ വഴിയുള്ളൂ.

നമ്മൾ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടരുത്. തമിഴ്‌നാട്ടിൽ മനുഷ്യജീവന് ഇവിടുത്തേക്കാൾ വിലയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മിക്കവാറും ഇന്നു തന്നെ പിടിച്ചുകൊണ്ടുപോകും. ഇടത്തേക്കാലിലെ മന്ത് എടുത്ത് വലത്തേകാലിൽ വച്ച അവസ്ഥയാണ് ഇപ്പോൾ. കമ്പം ടൗണിലൊന്നും ആനയിറങ്ങി ചരിത്രമില്ല. കുമളി ടൗണിൽ ആനയിറങ്ങിയിട്ടുണ്ടോ? ആന കുമളിയിലും ഇറങ്ങിയേനെ. ഈ ആന ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. നല്ല ആരോഗ്യവാനുമാണ്. തമിഴ്‌നാട്ടിൽ കപട ആന പ്രേമികളില്ല. ഇവിടെ എല്ലാം പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതാണ്. അവരുടെ തീരുമാനം ഇതായിരുന്നില്ലെന്നുമായിരുന്നു അരിക്കൊമ്പൻ വിഷയത്തിൽ ഗണേഷ് കുമാർ പ്രതികരിച്ചത്.

 

Tags: ganesh kumarARIKOMBAN
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies