തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നേതാക്കൾ തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായി. കെ.പി.സി.സി. ആസ്ഥാനത്ത് വെച്ചാണ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.പ്രായപരിധി കഴിഞ്ഞിട്ടും കടിച്ചു തൂങ്ങുന്നവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു തര്‍ക്കം.
സംസ്ഥാന സമിതിയിൽ പ്രായപരിധി കഴിഞ്ഞ പത്തിലധികം ആളുകൾ ഉണ്ട് എന്നാണ് ആരോപണം. പുതിയ ഭാരവാഹികളെ നിശ്ചയിച്ചതിന് പിന്നാലെ ഇത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള വാർത്തകൾ നാണക്കേടായപ്പോൾ ചിലർ രാജിവെച്ചു. എന്നാൽ ഇതിന് തയ്യാറാകാത്തവരെ ലക്ഷ്യമിട്ടായിരുന്നു പുതിയ നീക്കം.
സംസ്ഥാന കമ്മിറ്റിയിൽ എഐ ഗ്രൂപ്പുകാരാണ് പ്രായ പരിധി കഴിഞ്ഞവരെയും വിവാഹിതരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലുളള വിഭാഗം ഇതിനെ എതിർക്കുകയായിരുന്നു. തർക്കം മൂത്തതോടെയാണ് ഇരു കൂട്ടരും തമ്മിലടി തുടങ്ങിയത്.സംസ്ഥാന പ്രസിഡന്റിന് പിന്തുണയുമായി കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ പക്ഷം എത്തിയതോടെയാണ് യോഗം കയ്യാങ്കളിയില്‍ കലാശിച്ചത്.
കഴിഞ്ഞ തവണയും യോഗത്തില്‍ വലിയ ബഹളമുണ്ടായിരുന്നു.നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ പാതിവഴിയിലാണ് യോഗം അവസാനിപ്പിച്ചത്.
Comments