വയനാട്: കടബാധ്യതയെ തുടർന്ന് വയാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് തിരുനെല്ലിയിലാണ് സംഭവം. തിരുന്നെല്ലി സ്വദേശി പികെ തിമ്മപ്പൻ (50) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ശനിയാഴ്ചമുതൽ കാണാനില്ലായിരുന്നു. ഞായറാഴ്ച ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇയാൾക്ക് കടബാധ്യത ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പത്ത് ലക്ഷത്തോളം രൂപയുടെ ബാധ്യതയുള്ളതായാണ് കണക്ക്. കേരള ബാങ്കിന്റെ വയനാട്, തരിയോട് ബ്രാഞ്ചിൽ നിന്ന് അമ്പതിനായിരം രൂപയും വായ്പയെടുത്തിട്ടുണ്ട്. കൂടാതെ സ്വർണ്ണ വായ്പ്പയുടേതടക്കാമാണ് ഇയാൾക്ക് കടം വർദ്ധിപ്പിച്ചത്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ കൃഷിനാശവും, കാർഷിക ഉത്പന്നങ്ങൾക്ക് വില ലഭിക്കാതിരുന്നതും തിമ്മപ്പനെ സാമ്പത്തികമായി തകർത്തിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
Comments