ഇന്ത്യൻ വിപ്ലവങ്ങളുടെ രാജകുമാരൻ വീർ സവർക്കറുടെ ജീവിതകഥയെ ആസ്പതമാക്കി പുറത്തിറങ്ങുന്ന ചിത്രമാണ് ‘സ്വതന്ത്ര വീർ സവർക്കർ’. ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് താരം രൺദീപ് ഹൂഡയാണ് നായകനായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും ഹൂഡ തന്നെയാണ്. വീർ സവർക്കറുടെ 140-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ സവർക്കറുടെ വേഷം ചെയ്യാൻ രൺദീപ് ഹൂഡ സ്വീകരിച്ച മേക്കോവറിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്.
സവർക്കറാകനായി രൺദീപ് ഹൂഡ 26 കിലോ ശരീരഭാരമാണ് കുറച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”അദ്ദേഹം ആ കഥാപാത്രത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. സവർക്കറെ ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ ഏതാണ്ട് 4 മാസത്തേയ്‌ക്ക് കടുത്ത ഡയറ്റാണ് അദ്ദേഹം എടുത്തത്.
ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് രൺദീപ് ഹൂഡ. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, സാം ഖാൻ, യോഗേഷ് രഹാർ എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.















