എറണാകുളം: അരിക്കൊമ്പനും ചക്കക്കൊമ്പനും ഫാൻസുണ്ട്, തനിക്ക് ഫാൻസില്ലെന്ന് നടൻ ടിജി രവി. ഇത്രയും നാൾ സിനിമയിൽ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ടും ഇത്രയും ഫാൻസ് തനിക്കില്ലാത്തത് കഷ്ടമാമെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അരിക്കൊമ്പനും ചക്കക്കൊമ്പനും വന്നപ്പോൾ വൻവിവാദങ്ങളായിരുന്നു. ഇപ്പോൾ ആനയ്ക്ക് ഫാൻസ് ഉണ്ട്, എനിക്ക് ഫാൻസില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാൾ ഞാൻ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്കുപോലും ഇത്ര ഫാൻസില്ല. അരിക്കൊമ്പന് നല്ല ഫാൻസ് ഉണ്ട്. അരിക്കൊമ്പന്റെ പേരിൽ പൈസവരെ പിരിക്കുന്നുണ്ട്. എന്നായിരുന്നു ടിജി രവിയുടെ വാക്കുകൾ.
മാളികപ്പുറമായിരുന്നു ടിജി രവിയുടെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം. ഉണ്ണി മുകന്ദനായിരുന്നു ചിത്രത്തിൽ നായകൻ. ചിത്രത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു ടിജി രവി അവതരിപ്പിച്ചത്.
Comments