വേനലവധിക്ക് വിട ; സംസ്ഥാനത്ത് നാളെ സ്കൂളുകൾ തുറക്കും ; അക്ഷര ലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ അദ്ധ്യാപകർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വേനലവധിക്ക് വിട ; സംസ്ഥാനത്ത് നാളെ സ്കൂളുകൾ തുറക്കും ; അക്ഷര ലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ അദ്ധ്യാപകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 09:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : അക്ഷര ലോകത്തേക്ക് എത്തുന്ന കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ സ്കൂളുകൾ. ക്ലാസ് മുറികളും സ്കൂൾ പരിസരവും ഒക്കെ വൃത്തിയാക്കി കുട്ടികളെ കാത്തിരിക്കുകയാണ് അദ്ധ്യാപകർ. അലങ്കാരപ്പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ നാളെ തുറക്കുന്നത്. മൂന്നു ലക്ഷത്തിലധികം കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. അദ്ധ്യായന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതേസമയം മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതലത്തിലും സ്കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാർ ആകും തുടക്കം കുറിക്കുക. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സ്‌കൂള്‍ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്കൂളുകളിലെ ശുചീകരണം, സ്കൂൾ വാഹനങ്ങൾ സജ്ജീകരിക്കൽ എന്നിവ പൂർത്തിയായി. സ്കൂൾ കെട്ടിടങ്ങൾ, ക്ലാസ്‌മുറികൾ, ശുചിമുറി തുടങ്ങിയവയുടെയും അറ്റകുറ്റപ്പണികളും കഴിഞ്ഞു. സ്ക്കൂളിലേയ്‌ക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി മതിലുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രരചനയുടേയും ഫിനിഷിങ് ടച്ചുകളും നടക്കുകയാണ്.

കുടി വെള്ള ടാങ്കുകളും ഭക്ഷണ ശാലയും കഴുകി വൃത്തിയാക്കി. ഇന്ന് ക്ലാസ് മുറികൾ അലങ്കരിക്കുന്നതോടെ പ്രവേശനോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങൾ പൂർത്തിയാക്കും. അദ്ധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷാകർതൃ സംഘടനയുടേയും ദിവസങ്ങൾ നീണ്ട പരിശ്രമം കൊണ്ടാണ് ശുചീകരണം അടക്കുള്ള ജോലികൾ പൂർത്തിയാക്കിയത്.

ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള കർശനമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഓരോ സ്കൂളിലെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ് രൂപീകരിക്കണമെന്നും എക്സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യും. ജൂൺ ഒന്നുമുതൽ സ്കൂളുകൾ കേന്ദ്രീകരിച്ച് മഫ്തി പെട്രോളിംഗ് ഉണ്ടാകും. ജൂണിൽ കർശന പരിശോധന ആയിരിക്കും ഉണ്ടാവുക. പ്രത്യേക ശ്രദ്ധ നൽകേണ്ട സ്കൂളുകളുടെ പരിസരത്ത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും നിരീക്ഷണം നടത്തും. ഉദ്യോഗസ്ഥർ യൂണിഫോമിൽ തന്നെ പോകണം എന്നാണ് എക്സൈസ് വകുപ്പ് തീരുമാനം. സ്കൂൾ സമയം കുട്ടികൾ പുറത്തിറങ്ങാൻ ഉണ്ടെങ്കിൽ രക്ഷിതാക്കളെ അറിയിക്കാനുള്ള നടപടികളും ആരംഭിക്കുകയാണ്.

Tags: schoolkerala
Share
Tweet
SendShare

More News from this section

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies