ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു. ഇതോടെ ഉദ്യാനത്തിലെ ചീറ്റകളുടെ എണ്ണം ഏഴായി. നാലുവയസുള്ള നീർവ എന്ന പെൺ ചീറ്റയെയാണ് തുറന്നുവിട്ടത്.
ഉന്നതതല ചർച്ചയ്ക്ക് ശേഷം ബാക്കി ചീറ്റകളെ തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. നമീബിയയിൽ നിന്നും എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ച് കഴിഞ്ഞ വർഷമാണ് രാജ്യത്തെത്തിയത്. 12 ചീറ്റകളടങ്ങുന്ന രണ്ടാം ബാച്ച് ഈ വർഷം ഫെബ്രുവരിയിലും എത്തി.
ജ്വാല എന്ന പെൺചീറ്റ മാർച്ചിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ ജന്മം നൽകിയിരുന്നു. ഇതിൽ മൂന്നെണ്ണം ചത്തിരുന്നു.
Comments