ചെന്നൈ : പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ദേശീയഗാനം പാടി അവസാനിപ്പിച്ച് നടൻ മൻസൂർ അലിഖാൻ . ‘ സരക്ക് ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത് . പായ്ക്കപ്പ് ചെയ്യുന്നതിന് മുൻപ് അണിയറ പ്രവർത്തകർക്കൊപ്പം നിന്ന് ‘ ജനഗണമന ‘ ചൊല്ലുകയായിരുന്നു മൻസൂർ അലി ഖാൻ .
ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . മുൻപ് കൊറോണ വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ മദ്രാസ് ഹൈക്കോടതി പിഴ വിധിച്ചിരുന്നു . വാക്സിൻ വാങ്ങാൻ ആരോഗ്യവകുപ്പിന് പണം നൽകിയാൽ മാത്രമെ താരത്തിന് ജാമ്യം അനുവദിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു .
Comments