ചെന്നൈ: പുരുഷ വേഷത്തിലെത്തി ഭർത്താവിന്റെ മാതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തിരുനെൽവേലി തൽക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്. മകന്റെ വേഷമണിഞ്ഞാണ് മരുമകൾ അമ്മായിയമ്മയെ കൊല്ലാനെത്തിയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. തിങ്കളാഴ്ച രാവിലെയാണ് രാമലക്ഷമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുമ്പ് വടികൊണ്ട് തലയ്ക്ക് മർദ്ദനമേറ്റ് രക്തംഒഴുകുന്ന നിലയിലായിരുന്നു. ഗുരുതരനിലയിൽ ആശുപത്രിയുൽ പ്രവേശിപ്പിച്ച ഇവർ ചികിത്സയിലിരിക്കെ ആയിരുന്നു മരണപ്പെട്ടത്.
മോഷണ ശ്രമത്തിനിടെ അക്രമിച്ചതാണെന്ന് വരുത്തി തീർക്കാനായി പ്രിതി അഞ്ച് പവന്റെ ഒരുമാലയും മോഷ്ടിച്ചിരുന്നു. മരുമകളും അമ്മയിഅമ്മയും തമ്മിൽ കുറച്ചധികം കാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് മകനും മരുമകളും വീട്മാറി താമസ്സിക്കുകയായിരുന്നു. താമസം മാറിയിരുന്നെങ്കിലും വഴക്ക് തുടർന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.
Comments