കടലിന്റെ അടിത്തട്ട് അരിച്ചു പെറുക്കിയത് മൂന്നു ദിവസം; 20.20 കോടി രൂപയുടെ സ്വർണക്കട്ടികൾ കണ്ടെടുത്തു; നാലു മാസത്തിനുള്ളിൽ മുങ്ങിയെടുത്തത് 50 കിലോ സ്വർണക്കട്ടികൾ; ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സ്വർണ്ണവേട്ട
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലിന്റെ അടിത്തട്ട് അരിച്ചു പെറുക്കിയത് മൂന്നു ദിവസം; 20.20 കോടി രൂപയുടെ സ്വർണക്കട്ടികൾ കണ്ടെടുത്തു; നാലു മാസത്തിനുള്ളിൽ മുങ്ങിയെടുത്തത് 50 കിലോ സ്വർണക്കട്ടികൾ; ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സ്വർണ്ണവേട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 07:55 am IST
FacebookTwitterWhatsAppTelegram

രാമേശ്വരം:രാമേശ്വരത്തിനടുത്തുള്ള മണ്ഡപം കടലിൽ കള്ളക്കടത്തുകാർ വലിച്ചെറിഞ്ഞ 20.20 കോടി രൂപയുടെ സ്വർണക്കട്ടികൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ് മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. ഡിആർഐയും കസ്റ്റംസും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് തമിഴ്‌നാട്ടിലെ മാന്നാർ ഉൾക്കടലിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഏകദേശം 32.689 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്.

ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്തിന് സമീപമുള്ള മണ്ഡപം വേടലൈയിലേക്ക് രണ്ട് ബോട്ടിൽ സ്വർണക്കട്ടികൾ കടത്തുന്നതായി മെയ് 30 ന് കേന്ദ്ര റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡിആർഐയും സംയുക്തയുള്ള ഓപ്പറേഷൻ മെയ് 30 ന് ആരംഭിച്ചു. ഇരു ഏജൻസികളുടെയും സംയുക്ത സംഘങ്ങൾ മാന്നാർ ഉൾക്കടലിൽ ഇന്തോ-ശ്രീലങ്ക ഇന്റർനാഷണൽ മാരിടൈം ബൗണ്ടറി ലൈനിന് (IMBL) സമീപം മത്സ്യബന്ധന കപ്പലുകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തി. അതിനിടയിലാണ് മെയ് 30 ന് രാവിലെ, മണ്ഡപം ഫിഷിംഗ് ഹാർബറിലേക്ക് വരികയായിരുന്ന സംശയാസ്പദമായ ബോട്ട് കണ്ടെത്തിയത്.
ബോട്ടിലെത്തിയ കള്ളക്കടത്തുസംഘം ഇവരെ കണ്ടയുടൻ മാന്നാർ ഉൾക്കടലിലെ മനോളി ദ്വീപിന് സമീപം കടലിലേക്ക് സ്വർണക്കട്ടികൾ എറിഞ്ഞു. മറ്റൊരു ബോട്ടിലെത്തിയ കള്ളക്കടത്തുകാരാണ് സ്വർണക്കട്ടികളുമായി വേടലൈഗ്രാമത്തിലേക്ക് കടന്നത്. തുടർന്ന് മണ്ഡപം വേടലൈയിലെ മുഹമ്മദ് നാസർ (35) ഉൾപ്പെടെ അഞ്ചുപേരെ പ്രത്യേക അന്വേഷണ വിഭാഗം പിടികൂടി ചോദ്യം ചെയ്തു. അതേ സമയം, കടലിൽ തള്ളിയ അനധികൃത സ്വർണം തിരയുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഒഡൈവിംഗ് ഓപ്പറേഷൻ ആരംഭിച്ചു.

 

മണ്ഡപത്തിന് തെക്ക് വേടലൈ ഗ്രാമത്തിൽ നിന്ന് സംശയാസ്പദമായ രണ്ടാമത്തെ ബോട്ട് ഡിആർഐയുടെ പ്രത്യേക സംഘം പിടികൂടി. ബോട്ടിൽ 21. 269 കിലോ കള്ളക്കടത്ത് സ്വർണം ഉണ്ടായിരുന്നു, അത് ഡിആർഐ പിടിച്ചെടുത്തു. ആ ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസം തുടർച്ചയായി കോസ്റ്റ് ഗാർഡിന്റെ ‘സ്കൂബാ ഡൈവിംഗ്’ സംഘം സ്വർണക്കട്ടികൾക്കായി തിരച്ചിൽ നടത്തി. ഇതോടെ ബോട്ടിൽ നിന്ന് വലിച്ചെറിഞ്ഞ 11.6 കിലോഗ്രാം സ്വർണക്കട്ടി ഇവർ പിടിച്ചെടുത്തു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും മൂന്നു ദിവസത്തെ പരിശോധനയിൽ മൊത്തത്തിൽ 32.87 കിലോ സ്വർണക്കട്ടികൾ പിടിച്ചെടുത്തു. 20.20 കോടി രൂപയാണ് ഇതിന്റെ മൂല്യം.
ഫെബ്രുവരി ഒമ്പതിന് മണ്ഡപം കടലിൽ എറിഞ്ഞത് 18 കിലോ സ്വർണക്കട്ടികൾ ആണെന്നാണ് കണക്ക്, ഇപ്പോഴത്തെ 32 കിലോ സ്വർണക്കട്ടികൾ ഉൾപ്പെടെ നാലു മാസത്തിനുള്ളിൽ 50 കിലോ സ്വർണക്കട്ടികൾ കടലിൽ നിന്ന് മുങ്ങിയെടുത്തിട്ടുണ്ട്.

Tags: Gold SmugglingRAMESWARAM
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies