5ജി സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയിലേക്കുള്ള വഴികാട്ടിയാവുമോ? ഭൂമിയുടെ സ്ഥാനം അന്യഗ്രഹജീവികൾ കണ്ടെത്തുമെന്ന് പഠന റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

5ജി സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയിലേക്കുള്ള വഴികാട്ടിയാവുമോ? ഭൂമിയുടെ സ്ഥാനം അന്യഗ്രഹജീവികൾ കണ്ടെത്തുമെന്ന് പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 11:27 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരും ഭൂമിയും എവിടെയാണെന്ന് കണ്ടെത്താൻ അന്യഗ്രഹജീവികൾക്ക് 5ജി-യിലൂടെ കഴിയുമെന്ന് പുതിയ പഠനം. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയ്‌ക്ക് ഭൂമിയുമായും മനുഷ്യനുമായും ബന്ധം സ്ഥാപിക്കാനുള്ള സാധ്യത 5ജി കാരണം വര്‍ദ്ധിക്കുമെന്നാണ് മംത്ലി നോട്ടീസസ് ഓഫ് ദ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

മൊബൈൽ നെറ്റ്‌വർക്കുകൾക്കും സാറ്റലൈറ്റ് കണക്റ്റിവിറ്റിക്കുമായി ഉപയോഗിക്കുന്ന 5G സാങ്കേതികവിദ്യ അന്യഗ്രഹ ജീവികൾക്ക് മനുഷ്യരാശിയുമായുള്ള സമ്പർക്കത്തിലേക്ക് നയിക്കാൻ സഹായിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കേബിള്‍ ടിവിയുടേയും ഇന്റര്‍നെറ്റിന്റേയും കാലത്ത് ഭൂമിയില്‍ നിന്നും പുറത്തേക്കെത്തുന്ന റേഡിയേഷനില്‍ വലിയ പങ്കും ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 1990-കളോടെ മൊബൈല്‍ സാങ്കേതികവിദ്യ വികസിച്ചു തുടങ്ങി. ഇതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. മനുഷ്യ നിര്‍മിതമായ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുകയും അതിവേഗം വികസിക്കുന്ന ഏറ്റവും വലിയ സംവിധാനമായി മൊബൈല്‍ സാങ്കേതികവിദ്യ മാറുകയും ചെയ്തുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റാമിറോ സെയ്‌ദേ പറഞ്ഞു.

എന്നാൽ മൊബൈല്‍ സാങ്കേതികവിദ്യ വഴി പുറത്തുപോവുന്ന റേഡിയോ സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് വഴികാട്ടിയാവാനിടയുണ്ടെന്ന വിഷയത്തില്‍ കാര്യമായ പഠനങ്ങള്‍ നേരത്തെ നടന്നിട്ടില്ല. നമ്മുടെ ക്ഷീരപഥത്തില്‍ ഭൂമിക്ക് സാധിച്ചതിനേക്കാൾ സാങ്കേതികവിദ്യ വികസിച്ച മറ്റൊരു അന്യഗ്രഹ സമൂഹമുണ്ടെങ്കില്‍ നമ്മുടെ റേഡിയോ സിഗ്നലുകള്‍ അവർ ഭാവിയില്‍ കണ്ടെത്താനിടയുണ്ടെന്നാണ് പഠനം വ്യക്തമാകുന്നത്. നമുക്കുള്ളതിനേക്കാള്‍ വികസിതമായ റേഡിയോ ടെലസ്‌കോപ്പുകൾ കൈവശമുള്ള ഏതെങ്കിലും അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവര്‍ക്ക് ഭൂമിയിൽ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവും.

എങ്കിലും ഭൂമിയില്‍ നിന്നും പത്തു പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ദൂരത്തേക്ക് ഈ റേഡിയോ സിഗ്നലുകള്‍ എത്തിപ്പെടുക അത്ര എളുപ്പമല്ല. എന്നിരുന്നാലും ഭൂമിയില്‍ നിന്ന് പുറത്തുവരുന്ന റേഡിയോ സിഗ്നലുകള്‍ ഭാവിയില്‍ വർധിക്കുമെന്നതിനാല്‍ അന്യഗ്രഹജീവികള്‍ ഭൂമിയെ കണ്ടെത്താന്‍ ഇത് കാരണമായേക്കാമെന്നാണ് പറയുന്നത്. ഭൂമിയിലുള്ളവര്‍ എത്രത്തോളം സാങ്കേതികമായി പുരോഗമിച്ചവരാണ് എന്നതടക്കമുള്ള വിവരങ്ങളും അന്യഗ്രഹജീവികള്‍ക്ക് ഇതുവഴി മനസിലാക്കാൻ സാധിച്ചേക്കും.

Tags: earthaliens
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies