ബിപിയും , പൾസുമില്ലാതെ വെന്റിലേറ്ററിൽ : ഡോക്ടർമാരും കൈവിട്ടപ്പോൾ അമിതാഭിനെ മടക്കി നൽകിയത് വിശ്വാസത്തോടെ ചൊല്ലിയ ഹനുമാൻ ചാലിസയെന്ന് ജയ ബച്ചൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബിപിയും , പൾസുമില്ലാതെ വെന്റിലേറ്ററിൽ : ഡോക്ടർമാരും കൈവിട്ടപ്പോൾ അമിതാഭിനെ മടക്കി നൽകിയത് വിശ്വാസത്തോടെ ചൊല്ലിയ ഹനുമാൻ ചാലിസയെന്ന് ജയ ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 05:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ : അമിതാഭ് ബച്ചനും ജയ ബച്ചനും ഇന്ന് അമ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ ബിഗ് ബി തന്റെ ആരാധകർക്ക് ബ്ലോഗിലൂടെ നന്ദി പറഞ്ഞു. അമിതാഭും ജയയും തമ്മിലുള്ള ബന്ധം സിനിമാലോകത്തിനാകെ മാതൃകയാണ്. അമിതാഭിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നിഴൽ പോലെ ജയ കൂടെയുണ്ടായിരുന്നു.

കൂലിയുടെ ഷൂട്ടിങ്ങിനിടെയാണ് ബിഗ് ബിക്ക് ഗുരുതരമായി പരിക്കേറ്റത്. മടങ്ങി വരുമെന്ന് ഡോക്ടർമാർക്ക് പോലും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഡോക്ടർമാർ ബിഗ് ബിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും മണിക്കൂറുകൾ മാത്രമാണ് ബാക്കിയെന്ന് അറിയിക്കുകയും ചെയ്തു. ഇനി പ്രാർത്ഥനയ്‌ക്ക് മാത്രമേ അമിതാഭിനെ രക്ഷിക്കാൻ കഴിയൂ എന്നും ഡോക്ടർമാർ പറഞ്ഞു. ഇതിനുശേഷം താൻ ആശുപത്രിയിൽ തന്നെ ഇരുന്ന് തുടർച്ചയായി ഹനുമാൻ ചാലിസ പ്രാർത്ഥിക്കാൻ തുടങ്ങിയതായി ജയ ബച്ചൻ ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘ 1982 ഓഗസ്റ്റ് 2 ന് അമിതാഭ് ബച്ചൻ ബെംഗളൂരുവിൽ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുകയായിരുന്നു. നടൻ പുനിത് ഇസ്സാറും ബിഗ് ബിയും തമ്മിലുള്ളതായിരുന്നു ഈ ആക്ഷൻ രംഗം. സംഘട്ടന രംഗത്തിൽ പുനിത് ഇസ്സാർ അമിതാഭിനെ തല്ലുകയും അത് മൂലം ബിഗ് ബിയുടെ കുടൽ പൊട്ടി ആന്തരികരക്തസ്രാവമുണ്ടായി. . ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിപി താഴ്ന്ന അവസ്ഥയിലായിരുന്നു. പൾസ് കുറയുന്നതായും ഡോക്ടർമാർ പറഞ്ഞു കൊണ്ടിരുന്നുവെന്ന് ‘ ജയ ബച്ചൻ പറഞ്ഞു .

ജയയ്‌ക്കും ബിഗ് ബിയുടെ സഹോദരനും മാത്രമാണ് അന്ന് ആശുപത്രിയിൽ പോകാൻ അനുമതിയുണ്ടായിരുന്നത്. ‘ഞാൻ കോമയിലേക്ക് പോകുകയായിരുന്നു. അടിയന്തരാവസ്ഥയിലാണ് എന്റെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കാരണം 12-14 മണിക്കൂർ അനസ്തേഷ്യയിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞില്ല. ആ സമയത്ത് എന്റെ ബിപി ഉണ്ടായിരുന്നില്ലെന്ന് വേണം പറയാൻ , പൾസ് ഇല്ല. ഏത് സമയത്തും ഏത് അസുഖകരമായ സംഭവവും സംഭവിക്കാം.’ അമിതാഭ് ബച്ചൻ പറയുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽഹനുമാൻ ചാലീസായുടെ  ജനം ടിവി പ്രസിദ്ധീകരിച്ച അർത്ഥ വിശകലനം എല്ലാ ലേഖനങ്ങളും ക്രമമായി ലഭിക്കും.

https://janamtv.com/tag/hanuman-chalisa-malayalam/

‘ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ, അമിതാഭിന്റെ സഹോദരൻ പറഞ്ഞു, നിങ്ങൾ ധൈര്യപ്പെടേണ്ട സമയമാണിതെന്ന് . എല്ലാം അറിഞ്ഞ ശേഷം ഞാൻ കുട്ടികളെ പോയി കണ്ടു . മടങ്ങി വന്നപ്പോൾ ഹനുമാൻ ചാലിസയുടെ ബുക്കും കൈയ്യിൽ കരുതി .ഇനി നിങ്ങളുടെ പ്രാർത്ഥനയ്‌ക്ക് മാത്രമേ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാരും പറഞ്ഞു. പക്ഷെ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു ഈ പ്രാർത്ഥനകൾ അദ്ദേഹത്തെ മടക്കി നൽകുമെന്ന് ‘ – ജയ ബച്ചൻ പറഞ്ഞു.

 

Tags:
ShareTweetSendShare

More News from this section

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies