ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിട്ടില്ല; കോറമണ്ഡൽ ലൂപ് ലൈനിൽ കയറി; 288 അല്ല, ജീവൻ നഷ്ടപ്പെട്ടത് 275 പേർക്ക്; വ്യക്തമാക്കി റെയിൽവേ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിട്ടില്ല; കോറമണ്ഡൽ ലൂപ് ലൈനിൽ കയറി; 288 അല്ല, ജീവൻ നഷ്ടപ്പെട്ടത് 275 പേർക്ക്; വ്യക്തമാക്കി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 04:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ അപകടത്തെക്കുറിച്ച് കണ്ടെത്തിയ കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വിവരിച്ച് റെയിൽവേ ബോർഡ്. സിഗ്നൽ പിഴവാണ് അപകടത്തിന് കാരണമെന്നും പാളം തെറ്റിയത് കോറമണ്ഡൽ എക്‌സ്പ്രസ് ആണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ്മ സിൻഹ അറിയിച്ചു.

പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സിഗ്നൽ പിഴവാണ് സംഭവിച്ചത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. 128 കിലോ മീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്‌സ്പ്രസ് വന്നിരുന്നത്. തുടർന്ന് ലൂപ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിച്ച് പാളം തെറ്റി. ഇരുമ്പയിര് നിറച്ച് കിടന്നിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്നിടിച്ച് മൂന്നാമത്തെ പാളത്തിലേക്ക് ബോഗികൾ വന്നുപതിച്ചു. ഇതാണ് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയത്.

മൂന്നാമത്തെ പാളത്തിലൂടെ യശ്വന്ത്പൂർ എക്‌സ്പ്രസ് കടന്നുപോകുമ്പോഴാണ് കോറമണ്ഡൽ എക്‌സ്പ്രസിന്റെ ബോഗികൾ മറിഞ്ഞുവീഴുന്നത്. ഇത് യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ അവസാന രണ്ട് ബോഗികളിൽ ഇടിച്ചുവീഴുകയായിരുന്നു. യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ മുൻവശത്തേക്കാണ് ബോഗികൾ വന്നുപതിച്ചിരുന്നതെങ്കിൽ അപകടത്തിന്റെ വ്യാപ്തി വീണ്ടും കൂടുമായിരുന്നുവെന്നും റെയിൽവേ അറിയിച്ചു.

അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 275 ആണെന്നും 288 എന്ന കണക്ക് തെറ്റാണെന്നും ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന വ്യക്തമാക്കി. ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയതാണ് 288 എന്ന സംഖ്യയിലെത്താൻ കാരണം. മരിച്ച 275 പേരിൽ 88 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. പരിക്കേറ്റ 1,175 പേരിൽ 793 പേരും ഡിസ്ചാർജ് ആയി.

139 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ജനങ്ങൾക്ക് വിളിക്കാവുന്നതാണ്. ഇതൊരു കോൾ സെന്റർ നമ്പറല്ല റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ കോളുകൾക്ക് മറുപടി നൽകും. കഴിയുന്നത്ര ആളുകളെ ബന്ധിപ്പിക്കാനാണ് ശ്രമം. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. അവർക്ക് അപകടത്തിൽപ്പെട്ടവരെ  കാണാൻ കഴിയുമെന്ന് റെയിൽവേ ഉറപ്പാക്കും. അവരുടെ യാത്രയ്‌ക്കും മറ്റും ആവശ്യമായ ചിലവുകളും റെയിൽവേ വഹിക്കുന്നതാണെന്ന് ജയ വർമ്മ സിൻഹ പ്രതികരിച്ചു.

Tags: RailwayOdisha Train Crash
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies