തെലുങ്ക് താരം ശർവാനന്ദിന്റെ രാജകീയ വിവാഹത്തിന് സാക്ഷിയായി രാം ചരൺ തേജ. അടുത്ത സുഹൃത്തുക്കളായ ശർവാനന്ദിനും വധു രക്ഷിത റെഡ്ഡിയുടെയും വിവാഹത്തിൽ നേരിട്ട് പങ്കെടുത്ത് ഇരുവർക്കും ആശംസകൾ അറിയിച്ചു. ജൂൺ 3 -ന് രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പങ്കെടുത്ത ചിത്രങ്ങൾ താരം തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. കറുത്ത കുർത്തയണിഞ്ഞ് ഒരു കുട്ടിയ്‌ക്ക് ഒപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്.
ശർവാനന്ദും രക്ഷിത റെഡിയുടെയും ആഢംബരപൂർണ്ണമായ വിവാഹം നടന്നത് രാജസ്ഥാനിലെ ജയ്പൂരിലെ ലീല പാലസിലാണ് ഇരുവരും വിവാഹിതരായത്. രാജകീയ വേഷത്തിലാണ് ഇരുവരും വിവാഹ ചടങ്ങുകൾക്കെത്തിയത്.















