റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. കമ്യൂണിസ്റ്റ് ഭീകരസംഘം സ്ഥാപിച്ച ഐഇഡി പെട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്കാണ് പരിക്കേറ്റത്. കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെയിലാണ് സ്ഫോടനമുണ്ടായത്.
റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ടെകമേത കുന്നിന് സമീപം രാവിലെ 10.30 നാണ് സംഭവമുണ്ടായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംഘം പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്നതിനിടെയിലാണ് സംഭവം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
ഏപ്രിലിൽ ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലും കമ്യൂണിസ്റ്റ് ഭീകരർ ഐഇഡി സ്ഫോടനം നടത്തിയിരുന്നു. സംഭവത്തിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) സംഘം കമ്യൂണിസ്റ്റ് ഭീകരവിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അരൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
Comments