കൽക്കരി കുഭകോണ കേസ്; ടിഎംസി നേതാവ് അഭിഷേക് ബാനർജിയുടെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞു; ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദ്ദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൽക്കരി കുഭകോണ കേസ്; ടിഎംസി നേതാവ് അഭിഷേക് ബാനർജിയുടെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞു; ഇഡിയ്‌ക്ക് മുൻപിൽ ഹാജരാകാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 10:14 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അനന്തരവനും ടിഎംസി നേതാവുമായ അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറ ബാനർജിയെ കൊൽക്കത്ത വിമാനത്താവളത്തിൽ തടഞ്ഞ് ഇമിഗ്രേഷൻ വകുപ്പ്. ദുബായിലേക്ക് പോകാനായി കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവരെ തടഞ്ഞത്. ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.

കൽക്കരി കുഭകോണ കേസിൽ ചോദ്യം ചെയ്യലിനായാണ് റുജിറയെ തടഞ്ഞുവെച്ചത്. ജൂൺ 8-ന് ഇഡിയ്‌ക്ക് മുൻപിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് കുട്ടികളുമായി കൊൽക്കത്ത വിമാനത്താവളത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു റുജിറ. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി ബോർഡിംഗ് നിഷേധിക്കുകയായിരുന്നു. ഇഡിയുടെ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിാലണ് ഇവരെ തടഞ്ഞത്.

റുജിറയെ കേന്ദ്ര ഏജൻസികൾ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2020-ൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ബംഗാളിലെ അസൻസോളിനടുത്തുള്ള കുനുസ്‌റ്റോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേൺ കോൾഫീൽഡ്‌സിലെ പാട്ടത്തിനെടുത്ത ഖനികളിൽ അനധികൃത കൽക്കരി ഖനനം നടത്തിയെന്നാണ് ആരോപണം. 1,300 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നത്.

ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്‌സ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവീസസ് എൽഎൽപി എന്നീ കമ്പനികൾ അഭിഷേക് ബാനർജിയും കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇഡി അറിയിച്ചു. കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ് റുജിറ. കേസിൽ അന്വേഷണം നേരിടുന്ന പ്രതികൾ മുഖേന ഈ സ്ഥാപനങ്ങൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 4.37 കോടി രൂപ സംരക്ഷണ ഫണ്ട് കൈപ്പറ്റിയെന്നും ഇഡി വ്യക്തമാക്കി.

Tags: ABHISHEK BANERJEEtmc leader
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies