എറണാകുളം: സംസ്ഥാനത്തെ തിയേറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും. തിയേറ്റർ സംഘടനയായ ഫിയോക്കാണ് തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളായ ‘2018, പാച്ചുവും അത്ഭുത വിളക്കും’എന്നിവ ഒടിടി റിലീസിന് നൽകിയതിൽ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. കൊച്ചിയിൽ തിയേറ്റർ ഉടമകൾ നടത്തിയ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം.
ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ സാധിക്കൂ എന്നതാണ് തിയേറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ. എന്നാൽ ഈ ധാരണ മുഖവിലയ്ക്ക് എടുക്കാതെയാണ് ഈ സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്തതെന്ന് ഫിയോക്ക് പറയുന്നു. നിർമാതാക്കളായ താരങ്ങൾ തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചുവെന്നും ഫിയോക്ക് സംഘടന ആരോപിച്ചു.
Comments