നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പയം സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബം ‘പശി’ ചിത്രീകരണം പൂർത്തിയായി. വിശപ്പ് പ്രമേയമാകുന്ന ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് ആണ്. അഭിഷ സുരഭിയുടെ വരികൾക്ക് രെജൻ രഘു സംഗീതം നൽകുന്നു.
പ്രദീപ് കെ.ശ്രീ, രാജീവൻ കെ.എം എന്നിവരാണ് പശിയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ബവിൻ ബാലൻ ആണ് ആൽബം നിർമ്മിക്കുന്നത്. ആശയം- അഭിഷ സുരഭി, ഓർക്കസ്ട്രേഷൻ- അനൂപ് കോവളം, സഹ സംവിധാനം- ഹരിപ്രസാദ്, ഛായഗ്രഹണം- വൈശാഖ് ജയകുമാർ, സ്ക്രിപ്റ്റ്- രാധിക കൃഷ്ണൻ.എം, ക്രിയേറ്റീവ് ഹെഡ് – അഭിലാഷ് അനിരുദ്ധ്, ചിത്ര സംയോജനം- നൗഷാദ്, ആർട്ട് – അർജുൻ, പ്രണവ്, മേക്കപ്പ് – രാജേഷ്, പോസ്റ്റർ ഡിസൈൻ – വിപിൻ വിൻസെൻ്റ്, മീഡിയ പാർട്ണർ – ഓമോർഫിയ മീഡിയ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.















