കണ്ണൂർ: ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചുകീറി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപം താമസിക്കുന്ന നസീർ-മുർഷിദ ദമ്പതികളുടെ മകൻ ഐസിനാണ് ഗുരുതര പരിക്കേറ്റത്.
വീട്ടുമുറ്റത്ത് നിൽക്കവേയായിരുന്നു ആക്രമണം. കണ്ണ്, മൂക്ക്. ചെവി എന്നീ ഭാഗങ്ങളിൽ ഗുരുതര പരിക്കാണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അടുത്തിടെ വീടിന്റെ ഉമ്മറത്തിരുന്ന കുഞ്ഞിനെയും തെരുവ് നായ്ക്കൾ കടിച്ച് വലിച്ചിഴച്ചിരുന്നു. തലയ്ക്കും ശരീരത്തിൽ പലയിടത്തും കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ടെത്തിയ മുത്തശിയാണ് തെരുവ് നായ ആക്രമിക്കുന്നത്. ഉടനെ വടിയെടുത്ത് ഓടിച്ചതിനാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നു.
Comments