കഴിഞ്ഞ കുറെ നാളുകളിലായി ഇന്ത്യയുടെ യശസ്സ് ഉയരുന്നു: ജോസ് കെ മാണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഴിഞ്ഞ കുറെ നാളുകളിലായി ഇന്ത്യയുടെ യശസ്സ് ഉയരുന്നു: ജോസ് കെ മാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 02:50 pm IST
Facebook
Twitter
WhatsAppTelegram

ടെക്സാസ്:  കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയർന്നുവരുന്നു എന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചെപ്പെടുകയുമാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ മാണിക്ക് മിസോറി സിറ്റി നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്. മേയർ റോബിൻ ഇലക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷനായി. അമ്പതുവർഷം സാമാജികനായിരുന്ന കെഎം മാണിയെ അദ്ദേഹം അനുസ്മരിച്ചു.

ഇരുപത്തിയെട്ടു സംസ്ഥാനങ്ങൾ ചേർന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം എന്ന് തന്നെ താൻ ഉറച്ചു വിശ്വസിക്കുന്നതായി ജോസ് പറഞ്ഞു. അതിരുകളില്ലാത്ത രാജ്യങ്ങളും സ്നേഹവും സഹകരണവും കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ജനതയാണ് കാലത്തിന്റെ ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസോറി സിറ്റി ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ ടെക്സാസ് ഗവർണർ ഗ്രെഗ് ആബിത് മുദ്രചാർത്തിയ ‘ഓണററി ടെക്സൻ’ ബഹുമതി ടെക്സാസ് സ്റ്റേറ്റ് സെനറ്റർ റോൺ റെയ്നോൾഡ് ജോസ് കെ. മാണിക്ക് നൽകി.

ജോസ് കെ. മാണി ആദ്യമായാണ് മിസോറി സിറ്റി സന്ദർശിക്കുന്നതെന്നും അദ്ദേഹത്തെ വരവേൽകാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും മേയർ പറഞ്ഞു. കേരള രാഷ്‌ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്നു കെ.എം മാണി. അദ്ദേഹത്തിന്റെ പുത്രന്റെ എല്ലാ വിജയങ്ങൾക്കും കേരളത്തോടൊപ്പം അമേരിക്കയിലെ മലയാളികളും ആശംസകൾ നേരുന്നു എന്ന് ആശംസ പ്രസംഗം നടത്തിയ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ പറഞ്ഞു.

വിശിഷ്ടമായ ടെക്സാസ് ഫ്ലാഗും പിന്നും എറിക് ഫെയഗൻ ജോസ് കെ മാണിക്ക് നൽകി. മേയർ റോബിനും സിറ്റി മാനേജറും വിശിഷ്ടാതിഥികളും ചേർന്ന് മിസോറി സിറ്റിയുടെ താക്കോൽ ജോസ്് കെ. മാണിക്ക് നൽകി. ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ പതാകകൾ ആലേഖനം ഷാൾ ജോസ് കെ മാണിയെ അണിയിച്ചു.

Tags: jose k mani
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies