കണ്ണിറുക്കലിന് പിന്നിലെ ആശയം എന്റേതെന്ന് പ്രിയ വാര്യർ; ഓർമ്മകുറവിന് വല്ല്യചന്ദനാദി ബെസ്റ്റാണെന്ന് ഒമർ ലുലു
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണിറുക്കലിന് പിന്നിലെ ആശയം എന്റേതെന്ന് പ്രിയ വാര്യർ; ഓർമ്മകുറവിന് വല്ല്യചന്ദനാദി ബെസ്റ്റാണെന്ന് ഒമർ ലുലു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 03:49 pm IST
Facebook
Twitter
WhatsAppTelegram

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ​ഗാനരം​ഗത്തിലെ ഒരു കണ്ണിറുക്കലും പുരികം ഉയർത്തലിലൂടെയുമാണ് താരത്തെ പ്രശസ്തയാക്കിയത്. തുടർന്നാണ് വൈറലാകുന്നതും അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കുന്നതും.

എന്നാൽ, അടുത്തിടെ പേർളി മാണിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ വാര്യർ കണ്ണിറുക്കലിന് പിന്നിലെ ആശയം തന്റേതാണെന്ന് പറഞ്ഞിരുന്നു. വളരെപെട്ടെന്ന് തന്നെ പ്രിയയുടെ മറുപടി വൈറലാകുകയും ചെയ്തു. കണ്ണിറുക്കൽ സംവിധായകൻ പറഞ്ഞിട്ടാണോ ചെയ്തതെന്ന് പേർളിയുടെ ചോദ്യത്തിന് അത് താൻ കെെയിൽനിന്ന് ഇട്ടതാണെന്നായിരുന്നു പ്രിയ നൽകിയ മറുപടി.

പ്രിയയുടെ വാക്കുകൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. കണ്ണിറുക്കല്‍ ഐഡിയ ഒമർ ലുലുവിന്റേതാണെന്ന് വർഷങ്ങൾക്ക് മുൻപ് പ്രിയ പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്. പ്രിയയുടെ പുതിയ പ്രസ്താവനയും വീഡിയോയിലുണ്ട്. അഞ്ച് വർഷം ആയി എന്നും പാവം കുട്ടി മറന്നതാവുമെന്നും ഒമർ ലുലു വീഡിയോയ്‌ക്കൊപ്പം കുറിച്ചു. “അഞ്ച് വർഷം ആയി, പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ” എന്ന ക്യാപ്ഷനും ഒമര്‍ നല്‍‍കിയിട്ടുണ്ട്. ഇതിന് പുറമേ മറ്റൊരു പോസ്റ്റില്‍ വല്ല്യചന്ദനാദി എണ്ണക്കുപ്പിയുടെ ചിത്രവും ഒമര്‍ പങ്കുവെച്ചിട്ടുണ്ട്.

 

Tags: Priya Warrior
Share
Tweet
SendShare

More News from this section

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

Latest News

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies