ക്യാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ; ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ടാബ്‌ലോ പ്രദർശിപ്പിച്ചത് "ബന്ധങ്ങൾക്കും ക്യാനഡക്കും നല്ലതല്ല"
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ; ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ടാബ്‌ലോ പ്രദർശിപ്പിച്ചത് “ബന്ധങ്ങൾക്കും ക്യാനഡക്കും നല്ലതല്ല”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 05:09 pm IST
FacebookTwitterWhatsAppTelegram

ക്യാനഡ ആസ്ഥാനമാക്കി ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കടുത്ത പ്രതികരണവുമായിഭാരത വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇവരുടെ പ്രവൃർത്തികൾ ഇൻഡോ കനേഡിയൻ ബന്ധങ്ങൾക്ക് നല്ലതല്ല എന്ന് അദ്ദേഹം പറഞ്ഞു . മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ടാബ്‌ലോ ഉൾപ്പെടുത്തി ക്യാനഡയിൽ ഖാലിസ്ഥാൻ അനുകൂലികൾ ജാഥ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് വിദേശകാര്യ മന്ത്രി ശക്തമായി പ്രതികരിച്ചത്.

ക്യാനഡയിലെ ബ്രാംപ്ടണിൽ ഖാലിസ്ഥാനി അനുകൂലികൾ നടത്തിയ പരേഡിന്റെ ഭാഗമായിരുന്നു ഈ ടാബ്ലോ. ഏതാണ്ട് 5 കിലോമീറ്റർ ദൂരം ഈ പരേഡ് നടന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം; വിഘടനവാദികൾക്കും തീവ്രവാദികൾക്കും ക്യാനഡ ഇടം നൽകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും ജയശങ്കർ പറഞ്ഞു. “ഇത് കേവലം ഒരു സംഭവം മാത്രമല്ല ഒരു വലിയ ചോദ്യമാണ്. ഇത് ഇന്ത്യ-ക്യാനഡ ബന്ധത്തിനും കാനഡയ്‌ക്കും നല്ലതല്ല,” അദ്ദേഹം പറഞ്ഞു.

ജൂൺ 6 ന് ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിന് മുന്നോടിയായാണ് ജൂൺ 4 ന് ഖാലിസ്ഥാൻ അനുകൂലികൾ ബ്രാംപ്ടണിൽ പരേഡ് നടത്തിയത്. ഇതിൽ നിന്നുള്ളതാണ് വൈറൽ വീഡിയോ എന്ന് കണക്കാക്കപ്പെടുന്നു.
ഈ സംഭവത്തിൽ ജൂൺ ഏഴിന് തന്നെ ഇന്ത്യ കനേഡിയൻ സർക്കാരിനോട് അതൃപ്തി അറിയിച്ചിരുന്നു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഈ സംഭവത്തിൽ അതൃപ്തി അറിയിച്ചുകൊണ്ട് കനേഡിയൻ സർക്കാരിന് കത്ത് നൽകി.ഇത്തരം സംഭവങ്ങൾ “സ്വീകാര്യമല്ല” എന്ന് ശക്തമായ ഭാഷയിൽ ആദ്യം തന്നെ കനേഡിയൻ സർക്കാരിനെ അറിയിച്ചിരുന്നു.
ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിച്ചതിനെ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെ അപലപിച്ചു, “വെറുപ്പിനോ അക്രമത്തിന്റെ മഹത്വ വൽക്കരണത്തിനോ കാനഡയിൽ സ്ഥാനമില്ല ” അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി.

1984 ജൂണിൽ പഞ്ചാബിലെ അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഖാലിസ്ഥാനി തീവ്രവാദികളെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.

Tags: Operation Blue Star
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies